കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപിയില്‍ നിന്ന് മുന്‍ എംഎല്‍എ രാജിവെച്ചു

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപി നേതാവ്. ഹരിയാന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ബല്‍വാന്‍ സിംഗ് ദൗലത് പുരിയയാണ് ബിജെപി വിട്ടത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദളില്‍ നിന്ന് രാജി വച്ച് 2019 തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബല്‍വാന്‍ സിംഗ് ബിജെപിയില്‍ അംഗമായത്.

തന്റെ ഗ്രാമത്തില്‍ നടന്ന പഞ്ചായത്ത് യോഗത്തില്‍ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് താന്‍ മുന്നോട്ടുവരണമെന്ന നിര്‍ദേശങ്ങളുയര്‍ന്നിരുന്നു. അതിനാല്‍ പാര്‍ട്ടി ഉപേക്ഷിക്കാനുളള തീരുമാനത്തിലെത്തുകയായിരുന്നു. നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ക്കൊപ്പം തിക്രി അതിര്‍ത്തിയിലെത്തി പ്രതിഷേധിക്കുമെന്നും ഫത്തേഹാബാദ് മുന്‍ എംഎല്‍എ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മൂന്ന് കാര്‍ഷികനിയമങ്ങളും കര്‍ഷകര്‍ക്കെതിരാണെന്നും അവ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും ബല്‍വാന്‍ സിംഗ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഹരിയാനയില്‍ നിന്നുളള ബിജെപി നേതാവും മുന്‍ പാര്‍ലമെന്ററി സെക്രട്ടറിയുമായ രാംപാല്‍ മജ്‌റയും ബിജെപി നേതാവ് ശ്യാം സിംഗ് റാണയും പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 12 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More