കാര്‍ഷിക നിയമങ്ങളെക്കുറിച്ചുളള നുണകള്‍ മോദിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി - ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയ

ഡല്‍ഹി: കര്‍ഷകരോടുളള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കാര്‍ഷികനിയമങ്ങളെക്കുറിച്ചുളള നുണകള്‍ ബിജെപിയുടെയും പ്രധാനമന്ത്രിയുടേയും വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ സംസാരിക്കുന്ന തരത്തിലുളള വീഡിയോ ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വീഡിയോ വ്യാജമാണെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

നിയമങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് സ്ഥാപിക്കാനായി ഡല്‍ഹി മുഖ്യമന്ത്രിയുടെ എഡിറ്റ് ചെയ്ത വീഡിയോ ബിജെപിക്ക് പോസ്റ്റ് ചെയ്യേണ്ടിവന്നതില്‍ സങ്കടമുണ്ടെന്ന് മനീഷ് സിസോദിയ പരിഹസിച്ചു. ബിജെപിയിലും പ്രധാനമന്ത്രിയിലും പൊതുജനത്തിന് വിശ്വാസമില്ല, നിയമങ്ങളുടെ പ്രയോജനങ്ങള്‍ എത്രയൊക്കെ എന്ന് നരേന്ദ്രമോദി വിശദീകരിച്ചിട്ടും രാജ്യത്തെ ജനങ്ങളോ കര്‍ഷകരോ വിശ്വസിക്കാന്‍ തയാറാവാത്തത് അവരിലുളള വിശ്വാസം നഷ്ടപ്പെട്ടതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിയിലുണ്ടായ അക്രമം ബിജെപി സംഘടിപ്പിച്ചതാണെന്നും അവ കര്‍ഷകര്‍ക്കുമേല്‍ ചുമത്താന്‍ ശ്രമിക്കുകയാണെന്നും മനീഷ് സിസോഡിയ ആരോപിച്ചു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More