ഡല്‍ഹി: കഴിഞ്ഞ ദിവസം കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കര്‍ഷകനേയും ഒരു കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. പോലീസിനുനേരെ വാള് വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായി 215 പേര്‍ക്കും 110 പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
അതേസമയം, ഭാവി പരിപാടികൾ നിശ്ചയിക്കാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. സംഘർഷത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ആളുകൾ ആണെന്ന നിലപാടിലാണ് കർഷക സംഘടനകൾ. ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി 1ന് പാർലമെന്റ് മാർച്ചു നടത്തുമെന്നു കർഷകർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായി എങ്ങനെ കർഷക മാർച്ച് സംഘടിപ്പിക്കണം എന്ന കാര്യം നേതാക്കൾ ചർച്ച ചെയ്യും.
ചെങ്കോട്ടയിൽ പതാക ഉയർത്തിയ ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോൾ രംഗത്തെത്തി. തനിക്കോ കുടുംബത്തിനോ ദീപ് സിദ്ദുവുമായി യാതൊരു ബന്ധവുമില്ല. പ്രതിഷേധിക്കുന്നത് ജനാധിപത്യ അവകാശമാണ്. എന്നാൽ അത് ദുരുപയോഗപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.