ഒമാനില്‍ കൊറോണ 17-പേരില്‍ സ്ഥിരീകരിച്ചു

മസ്ക്കറ്റ് : ഇന്നലെ ഒരാളില്‍ കൂടി കോവിഡ് - 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒമാനില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 17 ആയി. ഒമാനില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ടവര്‍ മുഴുവന്‍ സ്വദേശികളാണ്. ഏറ്റവും ഒടുവില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ടയാള്‍ ഇറ്റലിയിലെ മിലാനില്‍ നിന്ന് തിരിച്ചെത്തിയ ഒമാനിയാണ്‌. 

ഇറാനുമായുള്ള വ്യോമയാന ബന്ധങ്ങള്‍ ഒമാന്‍ കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. അതോടൊപ്പം ഇറാനില്‍ നിന്നുള്ള മത്സ്യവും മാംസവും ഇറക്കുമതി ചെയ്യുന്നതും വ്യാപാരം നടത്തുന്നതും ഒമാന്‍ ഫിഷറീസ് മന്ത്രാലയം നിരോധിച്ചു. കൊറോണ പ്രതിരോധത്തിന്‍റെ ഭാഗം മാത്രമാണിതെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാര്‍ഷിക, ഫിഷറീസ് മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.  

ഇതിനിടെ കൊറോണ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒമാനില്‍ സാമ്പത്തിക ശാസ്ത്ര വിദ്യാലയം അടച്ചു.വിദ്യാര്‍ഥിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒമാന്‍ കോളേജ് ഓഫ് ബാങ്കിംഗ് ആന്‍ഡ്‌ ഫിനാന്‍സ് സ്റ്റ്ഡീസാണ് അടുത്ത 20-ദിവസത്തേക്ക് അടച്ചത്. 


Contact the author

web desk

Recent Posts

Web Desk 1 week ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 9 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More