കൊറോണ സൌദിയില്‍ 5- പേര്‍ക്ക്; ഹറം ഇഷാ നമസ്കാരത്തിനുശേഷം അടയ്ക്കും

ജിദ്ദ : ഉമ്രാ തീര്‍ഥാടനത്തിന് വിലക്ക്  ഏര്‍പ്പെടുത്തിയതിനു പിന്നാലെ  സൌദി അറേബ്യ തീര്‍ഥാടന സ്ഥലങ്ങളില്‍ പെരുമാറ്റ ചട്ടം കര്‍ശനമാക്കുന്നു. കൊറോണ ജാഗ്രതയുടെ ഭാഗമായി മക്കയിലെ ഹറമിനുള്ളില്‍ രാത്രികാലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ഏറേ നേരം ചിലവഴിക്കാന്‍ അധികാരമില്ല. രാത്രി 8 - മണിയോടെയുള്ള  ഇഷാ നമസ്കാരത്തിനു ശേഷം ഹറം അടയ്ക്കും. ഹറം കാര്യാലയം ഇത് സംബന്ധിച്ച് തീര്‍ഥാടകാര്‍ക്കും ഗൈഡുകള്‍ക്കും നിര്‍ദ്ദേശം നല്‍കും. ശുചീകരണം നടക്കുന്നതിനാല്‍ ഇതോടനുബന്ധിച്ച് തവാഫും  (കഅബ പ്രദക്ഷിണം ) നടക്കുന്നുണ്ട്.മദീനയിലെ പ്രധാന പള്ളിയും മസ്ജിദുല്‍ ഹറാമും പുലര്‍ച്ചെ സുബ്ഹ് നമസ്കാരത്തിന്‍റെ ഒരുമണിക്കൂര്‍ മുന്പ് മാത്രമേ തുറക്കൂ എന്നും അധികൃതര്‍ അറിയിച്ചു. 

ഇതിനിടെ സൌദിയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം അഞ്ചായി. സൌദി സ്വദേശികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് എന്ന് സൌദി ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച പ്രദേശങ്ങളിലു ള്ളവരെ പ്രത്യേക നിരീക്ഷണത്തിനു വിധേയമാക്കികൊണ്ടിരിക്കുകയാണ്. അത്തരം സ്ഥലങ്ങളില്‍ നിന്നുള്ളവരോട് 'ഹെല്‍ത്ത് കമ്മ്യൂണിക്കേറ്റര്‍ - 937 ' വിങ്ങുമായി ബന്ധപ്പെടാനുള്ള നിര്‍ദ്ദേശവും  നല്‍കിക്കഴിഞ്ഞതായി  സൌദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Contact the author

web desk

Recent Posts

Web Desk 2 weeks ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 9 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 10 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More