വികെ ശശികലയുടെ ജീവൻ അപകടത്തിലെന്ന് ബന്ധുക്കൾ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണം

കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലുള്ള വികെ ശശികലയുടെ ജീവൻ അപകടത്തിലാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും കാണിച്ച് ബന്ധുക്കൾ കോടതിയെ സമീപിച്ചു. ബെം​ഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ നിന്നും കേരളത്തിലേയോ പുതുച്ചേരിയിലേയോ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ബന്ധുക്കളുടെ ആവശ്യം . ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകി. അസുഖ ബാധിതയായിട്ടും വേണ്ട സമയത്ത് ശശികലയെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

ബെം​ഗ​ളൂരു വിക്ടോറിയ സർക്കാർ ആശുപത്രിയിലെ ജയിൽ വാർഡിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ശശികലയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ശശികലക്ക് കടുത്ത ന്യൂമോണിയ ബാധയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. വിദ​ഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ശശികലയെന്നും അറിയിച്ചു. യന്ത്രസഹായത്താലാണ് ശ്വസനം നടക്കുന്നത്. പനി, ചുമ, ശ്വാസതടസം എന്നിവയെ തുടർന്നാണ് ബെം​ഗളൂരു പരപ്പന അ​ഗ്രഹാര ജയിലിൽ നിന്ന് ശശികലയെ വിക്ടോറിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ശശികലക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ആന്റിജൻ പരിശോധനാ ഫലം നെ​ഗറ്റീവായിരുന്നു. തുടർന്ന് നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.  തിങ്കളാഴ്ചയാണ് ശശികല രോ​ഗ ബാധിതയായത്. പ്രാഥമിക ചികിത്സ നൽകി ഫലം കാണാത്തതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.  

Contact the author

Web Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More