കേരളത്തിലെ ബിജെപി നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ല: മേജർ രവി

കേരളത്തിലെ ബിജെപി നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി സംഘപരിവാർ അനുകൂലിയും സംവിധായകനുമായ മേജർ രവി. കേരള ബിജെപി നേതാക്കളിൽ തൊണ്ണൂറു ശതമാനവും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് മേജർ രവി അഭിപ്രായപ്പെട്ടു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കുമെന്നത് ശരിയല്ല. ആരു പറഞ്ഞാലും മത്സരിക്കില്ല. ഇവിടുത്തെ നേതാക്കന്മാർക്ക് മസിലുപിടിച്ച് നടക്കാൻ മാത്രമെ അറിയൂ.  രാഷ്ട്രീയം ഉപജീവനമാർ​ഗമാക്കിയവരാണ് കേരളത്തിലെ ബിജെപി നേതാക്കൾ. താഴെ തട്ടിലുള്ളവരുമായി ഇവർക്ക് ബന്ധം ഇല്ല. പാർട്ടിയെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്.  ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ട ആവശ്യം ഇല്ലെന്നും രവി പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചരണത്തിന് ഇറങ്ങിയ തന്നെ  നന്ദി പറയാൻ പോലും ഒരു നേതാവ് പോലും വിളിച്ചില്ല. തനിക്ക് എന്ത് കിട്ടുമെന്നാണ് ഓരോ നേതാവും നോക്കുന്നത്. മുപ്പതോളം സ്ഥലത്താണ് ബിജെപിക്കായി പ്രചരണത്തിന് ഇറങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നോക്കി മാത്രമെ പ്രചരണത്തിന് ഇറങ്ങു എന്നും മേജർ രവി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

More
More
Web Desk 10 hours ago
Keralam

മുഖ്യമന്ത്രിയുടെ ക്യൂബ-യുഎസ് യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

More
More
Web Desk 16 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More