തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഔദ്യോ​ഗികമായി അദാനിയെ ഏൽപ്പിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ്  അദാനി എയർപോർട്ടസ് ലിമിറ്റഡിന് ​ ഔ​ദ്യോ​ഗികമായി കൈമാറി . വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാർ അദാനി ​ഗ്രൂപ്പുമായി ഒപ്പുവെച്ച വിവരം ട്വിറ്ററിലൂടെ എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല 50 വർഷത്തേക്കാണ് അദാനിക്ക് നൽകിയത്. തിരുവനന്തപുരത്തെ കൂടാതെ ​ഗോഹട്ടി, ജയ്പൂർ വിമാനത്താവളങ്ങളുടെയും നടത്തിപ്പ് അദാനി ​ഗ്രൂപ്പിന് നൽകി. നടത്തിപ്പ് ചുമതല കൂടാതെ വിമാനത്താവളത്തിന്റെ  ഓപ്പറേഷൻസ്, വികസനം തുടങ്ങിയവയെല്ലാം അദാനി ​ഗ്രൂപ്പിന്റെ ചുമതലയാകും.

വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സർക്കാർ  സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇതിനിടെയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിമാനത്താവള നടത്തിപ്പ് ചുമതല അദാനിക്ക് വിട്ടുകൊടുത്ത് കരാറിൽ ഒപ്പു വെച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More