ട്രാക്ടര്‍ റാലി നടത്താന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കര്‍ഷകര്‍

ഡല്‍ഹി: സമാധാനപരമായി ട്രാക്ടര്‍ റാലി നടത്താന്‍ തങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കര്‍ഷകര്‍. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു. തലസ്ഥാനത്തേക്ക് പ്രതിഷേധക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ ഡല്‍ഹി പോലീസിനാണ് അധികാരം എന്ന് സുപ്രീംകോടതി  വ്യക്തമാക്കിയിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ ക്രമസമാധാനം സംബന്ധിച്ച്  പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഡല്‍ഹി പോലീസിന് കര്‍ഷകസംഘടന നേതാക്കളുമായി ചര്‍ച്ച ചെയ്യാം. ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച സമരസമിതി തീരുമാനമെടുക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പരിപാടികള്‍ നടക്കുന്ന മറ്റു സ്ഥലങ്ങളിലേക്കല്ല കര്‍ഷകരുടെ എല്ലാ ട്രാക്ടറുകളും ദേശീയ പതാകയും കര്‍ഷകസംഘടനകളുടെ പതാകയും ഉയര്‍ത്തി റിപ്പബ്ലിക് ദിന റാലി നടക്കുന്ന രാജ്പത്തിലേക്ക് മാത്രമായിരിക്കും പോവുക.

ഡല്‍ഹി അതിര്‍ത്തിയില്‍ തന്നെ ഇരിക്കാനല്ല കര്‍ഷകരുടെ തീരുമാനം, ഡല്‍ഹിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പോലീസ് തടഞ്ഞിരിക്കുകയാണ്. ക്രമസമാധാനലംഘനം നടത്താതെ സമാധാനപരമായ റാലിയാണ് ഞങ്ങള്‍ നടത്തുക, അതിനായി ഇന്ത്യന്‍ പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉപയോഗിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

Web Desk 4 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More