'ഇന്ത്യയുടെ നെഞ്ചില്‍ കയറി ബി.ജെ.പി നടത്തുന്ന താണ്ഡവമാണ് ആദ്യം നിര്‍ത്തേണ്ടത്': മഹുവ മൊയ്ത്ര

ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന് ആരോപിച്ചുകൊണ്ട് 'താണ്ഡവ്' വെബ് സീരീസ് നിരോധിക്കണം എന്ന ആവശ്യവുമായി രണ്ടു ബിജെപി നേതാക്കളാണ് രംഗത്തെത്തിയത്. മുംബൈയിലെ ഘട്കോപർ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയ ബിജെപി എം.എല്‍.എ 'രാം കടം' നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, 'ഇന്ത്യയുടെ നെഞ്ചില്‍ കയറി ബി.ജെ.പി നടത്തുന്ന താണ്ഡവമാണ് ആദ്യം നിര്‍ത്തേണ്ടത്, അല്ലാതെ സ്‌ക്രീനിലെ ‘താണ്ഡവ് ‘ അല്ല' എന്ന രൂക്ഷ വിമര്‍ശനവുമായി കയ്യടി നേടുകയാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഹലോ ബിജെപി- ഞാനൊരു ഹിന്ദുവാണ്. എന്റെ മത വികാരങ്ങൾ അത്ര ദുർബലമല്ല. സർഗ്ഗാത്മക ആവിഷ്‌കാരങ്ങള്‍ എന്‍റെ ദേവന്മാരെ പ്രകോപിപ്പിക്കില്ല എന്നും അവര്‍ പറഞ്ഞു.

ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത 'താണ്ഡവ്' ഒൻപത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്. സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ടിഗ്‌മാൻഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹർ ഖാൻ, അമീറ ദസ്തൂർ, മുഹമ്മദ് എന്നിവർ വേഷമിട്ടിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

താണ്ഡവിന്റെ ആദ്യ എപ്പിസോഡിന്റെ പതിനേഴാം മിനിറ്റില്‍ ഹിന്ദു ദൈവങ്ങളായി വേഷമിട്ട കഥാപാത്രങ്ങള്‍ മോശമായി വസ്ത്രം ധരിക്കുകയും മാന്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്തു, അത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ്, മാത്രമല്ല ജാതി പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന സംഭാഷണങ്ങളും സ്ത്രീത്വത്തെ അപമാനിക്കുന്ന രംഗങ്ങളും സീരീസിലുണ്ട് എന്നാണ് തീവ്ര ഹിന്ദു വാദികള്‍ ആരോപിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 20 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More