പന്നിയിറച്ചി വില്‍ക്കാനുള്ള മധ്യപ്രദേശ് ബിജെപി സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ പന്നിയിറച്ചി വില്‍ക്കാന്‍ അനുമതി നല്‍കിയുളള സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്‍റെ നടപടിക്കെതിരെ ഹിന്ദു മുസ്ലീം സംഘടനകള്‍ രംഗത്ത്. മാംസം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹിന്ദു സംഘടനകള്‍ ആരോപിക്കുമ്പോള്‍ ഇസ്ലാമില്‍ പന്നിയിറച്ചി ഹറാമാണെന്ന് മുസ്ലീം സംഘടനകളും വാദിച്ചു. ഇത്തരം ഉത്തരവുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് സംഘടനകളുടെ ആരോപണം.

സനാതന ധര്‍മ്മത്തിനും ഹിന്ദു വികാരങ്ങള്‍ക്കുമെതിരായ സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണം, പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കുന്ന കോര്‍പ്പറേഷനില്‍ എങ്ങനെയാണ് പന്നിയിറച്ചി വില്‍ക്കാന്‍ സാധിക്കുക അത് ഗോമാതാവിനെ അപമാനിക്കുന്നതിനു സമമാണെന്നാണ് ഹിന്ദു സംഘനടകളുടെ ആരോപണം. പന്നിയിറച്ചി കഴിക്കുന്നവര്‍ സമൂഹത്തെ അശുദ്ധമാക്കും, സമൂഹത്തിലെ ഒരു വിഭാഗത്തെ സന്തോഷിപ്പിക്കാന്‍ നിരവധി പേരുടെ വികാരങ്ങളെ വ്രണപ്പെടുത്തി പോര്‍ക്ക് വില്‍പ്പന അനുവദിക്കരുതെന്നുമായിരുന്നു മുസ്ലീം സംഘടനകളുടെ ആവശ്യം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പന്നി വളര്‍ത്തലിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്, തെരുവില്‍ നിന്നുളള പന്നികളെയല്ല ഫാമില്‍ വളര്‍ത്തുന്ന പന്നികളുടെ വില്‍പ്പനയാണ് നടത്തുന്നത്. പദ്ധതിയില്‍ തെറ്റായി ഒന്നും തന്നെയില്ല, പന്നിയിറച്ചി കഴിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്ന പദ്ധതിയല്ല ഇത്. പദ്ധതിക്കുകീഴില്‍ നിരവധിപേര്‍ പന്നികളെ വളര്‍ത്തുന്നുണ്ട്,അവര്‍ക്ക് മാര്‍ക്കറ്റിംഗ് സപ്പോര്‍ട്ട് കൊടുക്കുകയാണ്  ലക്ഷ്യമെന്നും മധ്യപ്രദേശ് അനിമല്‍ ഹസ്ബന്ററി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെഎന്‍ കന്‍സോട്ടിയ പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More