റിപ്പബ്ലിക് ദിന പ്രതിഷേധ റാലിയില്‍ നിന്ന് പുറകോട്ടില്ലെന്ന് കര്‍ഷകര്‍

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനുളള തീരുമാനത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനായി നിയമിച്ച സമിതിയോട് സഹകരിക്കില്ലെന്ന നിലപാട് ആവര്‍വത്തിച്ച സംഘടനകള്‍ മുന്‍പ് നിശ്ചയിച്ച പ്രതിഷേധ പരിപാടികളില്‍ മാറ്റമുണ്ടാവില്ലെന്നും അറിയിച്ചു. റിപബ്ലിക് ദിന പ്രതിഷേധത്തില്‍ പങ്കെടുക്കാനായി അമൃത്‌സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി പ്രക്ഷോഭകര്‍ പുറപ്പെട്ടു. റിപ്ലബ്ലിക് ദിന പരേഡിനൊപ്പം ട്രാക്ടര്‍ റാലി നടത്തി പ്രതിഷേധിക്കാനുളള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

എല്ലാ സംസ്ഥാനങ്ങളിലേയും കര്‍ഷകരോട് ഡല്‍ഹിയിലേക്ക് എത്താന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ നടത്താനൊരുങ്ങുന്ന ട്രാക്ടര്‍ റാലിയുടെയും കേന്ദ്രസര്‍ക്കാരിനോട് സ്വീകരിക്കേണ്ട നിലപാടിന്റെയും കാര്യത്തില്‍ സിംഘുവില്‍ ഇന്ന് ഉച്ചയ്ക്ക് ചേരുന്ന കര്‍ഷകസംഘടനകളുടെ യോഗത്തില്‍ അന്തിമ തീരുമാനമാവും. കഴിഞ്ഞ ദിവസം സുപ്രീംകോടതി കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്യുകയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ഒരു സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടായാല്‍ രാജ്യത്തിന് നാണക്കേടാകുമെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് ‌രാജ്യത്തിന് അപമാനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. കര്‍ഷകരുമായി ഒത്തുതീര്‍പ്പിന് പരമാവധി ശ്രമിച്ചു, കാര്‍ഷിക നിയമത്തിന് രാജ്യത്തുടനീളം വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നിയമത്തെ എതിര്‍ക്കുന്നവര്‍ ചില കര്‍ഷകരുമായി ചേര്‍ന്നാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. അത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More