മധ്യപ്രദേശിലെ ഗോഡ്‌സെയുടെ പേരിലുളള പഠനകേന്ദ്രം പൂട്ടിച്ച് ജില്ലാഭരണകൂടം

ഗ്വാളിയാര്‍: മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ഗോഡ്‌സെയുടെ പേരില്‍ ആരംഭിച്ച പഠനകേന്ദ്രം പൂട്ടിച്ച് ജില്ലാ ഭരണകൂടം. അഖില ഭാരതീയ ഹിന്ദു മഹാസഭ നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ ലൈബ്രറി ഉള്‍പ്പെടെയുളള പഠനകേന്ദ്രം രണ്ടുദിവസം മുന്‍പാണ് ആരംഭിച്ചത്. പഠനകേന്ദ്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് ക്രമസമാധാനം നിലനിര്‍ത്താനായാണ് പഠനകേന്ദ്രം പൂട്ടിക്കുകയും വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തതെന്ന് ഗ്വാളിയാര്‍ സൂപ്രണ്ട് അമിത് സംഘി വ്യക്തമാക്കി.

ഗോഡ്‌സെയുടെ ജീവിതത്തെയും കാഴ്ച്ചപ്പാടുകളെയും കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളോടൊപ്പം ഗാന്ധിജി ഇന്ത്യ വിഭജനം തടയുന്നതില്‍ പരാജയപ്പെട്ടു എന്ന തരത്തിലുളള ലേഖനങ്ങളും ഭരണകൂടം പിടിച്ചെടുത്തിട്ടുണ്ട്. 2017ല്‍ മധ്യപ്രദേശില്‍ ഹിന്ദുമഹാസഭ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചിരുന്നു. അന്ന് മധ്യപ്രദേശ് പോലീസ് പ്രതിമ നീക്കം ചെയ്ത് ഹിന്ദുമഹാസഭ അംഗങ്ങള്‍ക്കെതിരെ കേസെടുത്തിരുന്നു എന്നാല്‍  ഇത്തവണ പഠനകേന്ദ്രം പൂട്ടിച്ചെങ്കിലും ഹിന്ദു മഹാസഭയ്ക്കെതിരെ നടപടി എടുത്തിട്ടില്ല. സംഘടനയ്‌ക്കെതിരെ കേസെടുക്കാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാജ്യത്തെ യുവതലമുറ വിഭജനത്തെക്കുറിച്ചുളള സത്യങ്ങള്‍ അറിയണം, ഗോഡ്‌സെ വിഭജനത്തെ എതിര്‍ത്തത് എന്തിനാണെന്നും, രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാനായി ഹിന്ദു മഹാസഭ ചെയ്ത ത്യാഗങ്ങള്‍ യുവാക്കളെ അറിയിക്കാനാണ് പഠനകേന്ദ്രം ആരംഭിച്ചതെന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരജ്വാജ് പറഞ്ഞു. 1947ലെ ഇന്ത്യ വിഭജനത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആയിരുന്നു എന്നും ജയ്‌വീര്‍ ഭരദ്വാജ് ആരോപിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More