ട്രംപ് അനുകൂലികള്‍ വന്‍ കലാപത്തിനു കോപ്പുകൂട്ടുന്നതായി എഫ്ബിഐ

ജോ ബൈഡന്‍ യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ യുഎസിലുടനീളം സായുധ കലാപം നടക്കാനുള്ള സാധ്യതയുണ്ടെന്ന് എഫ്ബിഐ മുന്നറിയിപ്പ്. ജനുവരി 20-ന് ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് 50 സംസ്ഥാന തലസ്ഥാനങ്ങളിലും വാഷിംഗ്ടൺ ഡിസിയിലും കലാപത്തിന് കോപ്പുകൂട്ടുന്നുണ്ടെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ കൂട്ടാക്കാത്ത ട്രംപും അദ്ദേഹത്തിന്റെ അനുകൂലികളും കട്ടക്കലിപ്പിലാണ്.  യു.എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടെ ആയിരക്കണക്കിനു പേർ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോൾ ടവറിലേക്ക് അതിക്രമിച്ചു കടന്ന് ആക്രമണം അഴിച്ചുവിട്ടത് സമീപകാലത്ത് അമേരിക്ക സാക്ഷ്യംവഹിച്ച അസാമാന്യമായ സംഭവമായിരുന്നു.

അതേസമയം, കാപ്പിറ്റോൾ ടവറിന് പുറത്തുവെച്ചും വേണമെങ്കില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ യാതൊരു മടിയുമില്ലെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഏജന്‍സികള്‍ സത്യപ്രതിജ്ഞ കാപ്പിറ്റോൾ ടവറിന് അകത്തുവെച്ചുതന്നെ നടത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതിനിടെ, കലാപത്തിന് പ്രേരണ നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.

Contact the author

International Desk

Recent Posts

International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More