മധ്യപ്രദേശിലെ 'റിസോര്‍ട്ട് രാഷ്ട്രീയ'ത്തിന് തിരിച്ചടി; എം.എല്‍.എ-മാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

മധ്യപ്രദേശിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. കമൽനാഥ് സർക്കാരിന് ആശ്വാസമായി 10 വിമത എംഎൽഎമാരിൽ ആറ് പേർ കോൺഗ്രസ് പാളയത്തിലേക്ക് തിരിച്ചെത്തി. 'എംഎല്‍എ-മാരെ ഗുഡ്ഗാവില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും, സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും' ഇന്നലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114-ഉം ബിജെപിക്ക് 107-ഉം അംഗങ്ങളാണ് ഉള്ളത്. വിമത എംഎൽഎമാര്‍ കൂരുമാറിയാല്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുമായിരുന്നു. 

മത്രിസഭാ പുന:സംഘടനയില്‍ ആറു പേരെയും പരിഗണിക്കാമെന്ന ഉറപ്പിന്മേലാണ് എംഎൽഎമാര്‍ തിരിച്ചെത്തിയത്. എംഎൽഎ-മാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആരോപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ നടന്നത്. എംഎല്‍എ-മാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് പോകാൻ ഹരിയാന പൊലീസ് അനുവദിക്കുന്നില്ലെന്ന് മധ്യപ്രദേശ് ധനകാര്യ മന്ത്രി ഇന്നലെ ആരോപിച്ചിരുന്നു. 

Contact the author

News Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More