കര്‍ഷക പ്രതിഷേധം; സോണിയ ഗാന്ധി ഇന്ന് കോണ്‍ഗ്രസ് നേതാക്കളെ കാണും

ഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍  കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുളള എട്ടാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് യോഗം ചേരുന്നത്. 2020 സെപ്റ്റംബറില്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്നതിനായുളള പദ്ധതികളാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായുളള ചര്‍ച്ചയില്‍ സംസാരിക്കുക.

ലോകം കണ്ടതില്‍ വച്ച് ഏറ്റവും അഹംഭാവമുളള ഭരണകൂടമാണെന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റേതെന്ന് സോണിയ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ കേന്ദ്രസര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്ന് പ്രിയങ്ക ഗാന്ധിയും അഭിപ്രായപ്പെട്ടു.

അതേസമയം,  കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ എട്ടാം ഘട്ട ചര്‍ച്ചയിലും പരിഗണിച്ചില്ല. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യോഗത്തില്‍ കര്‍ഷകര്‍ മൗനവൃതം ആചരിച്ചു. ജനുവരി 14ന് അടുത്ത ഘട്ട ചര്‍ച്ച നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്രം നിലപാടറിയിക്കാതെ ചര്‍ച്ചയില്‍ സംസാരിക്കില്ല എന്ന തീരുമാനമാണ് കര്‍ഷകരെടുത്തത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇവിടെ ജയിക്കും അതല്ലെങ്കില്‍ മരിക്കും എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് കര്‍ഷകര്‍ യോഗത്തിനെത്തിയത്. നിയമങ്ങള്‍ പിന്‍വലിച്ച ശേഷം മാത്രമേ ഡല്‍ഹി വിട്ട് പോവുകയുളളു എന്നും കര്‍ഷകര്‍ വ്യക്തമാക്കി. 41 കര്‍ഷക സംഘടനാ നേതാക്കളുമായുളള കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, നരേന്ദ്രസിംഗ് ടോമര്‍ എന്നിവരുടെ നേതൃത്വത്തിലുളള ചര്‍ച്ചയാണ് പരാജയപ്പെട്ടത്. 

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More