പശു ശാസ്ത്രത്തിൽ പരീക്ഷ 12 ഭാഷകളിൽ; 100 ചോദ്യങ്ങള്‍, ആര്‍ക്കുമെഴുതാം, ഫീസ്‌ വേണ്ട

പശു ശാസ്ത്രത്തിൽ കേന്ദ്രം നടത്തുന ഓൺലൈൻ പരീക്ഷ ഫെബ്രുവരി 25ന്. പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ ജിജ്ഞാസ ഉണ്ടാക്കുന്നതിനും വിവിധയിനം പശുക്കളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടിയാണ് പരീക്ഷ. ‘കാമധേനു ഗോ വിജ്ഞാൻ പ്രചാർ–പ്രസാദ്’ എന്നാണ് പരീക്ഷയുടെ പേര്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പരീക്ഷയില്‍ പങ്കെടുക്കാം.

ഒബ്ജക്ടീവ് സ്വഭാവത്തിലുള്ള 100 ചോദ്യങ്ങളായിരിക്കും. 4 വിഭാഗങ്ങളിലായി ഒരു മണിക്കൂറാവും പരീക്ഷാസമയം. കാമധേനു ആയോഗിൻ്റെ വെബ്സൈറ്റ് (https://kamdhenugov.brainzorg.com/information.html) സന്ദർശിച്ചാൽ സിലബസ് ലഭിക്കും. ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ 12 ഭാഷകളിൽ പരീക്ഷ നടത്തും. പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തി ഉടൻ തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

'അഞ്ചുലക്ഷം കോടി മൂല്യമുള്ള സമ്പദ് വ്യവസ്ഥയെക്കുറിച്ചു പറയുമ്പോൾ നമ്മുടെ രാജ്യത്തെ 19.42 കോടി ഗോവംശത്തെക്കുറിച്ചു സംസാരിക്കണം. അതിന് സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ പ്രധാനപ്പെട്ട പങ്കു വഹിക്കാനാവും. ഒരു പശു പാൽ തന്നില്ലെങ്കിലും അതിന്റെ മൂത്രത്തിനും ചാണകത്തിനും വിലയുണ്ട്. അവ ഉപയോഗിക്കുകയാണെങ്കിൽ പശു സംരക്ഷണം മാത്രമല്ല, സമ്പദ് വ്യവസ്ഥയും കൃത്യമായ പാതയിലാവും' എന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ പറയുന്നത്.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More