കര്‍ഷകപ്രതിഷേധം ; ആറാംഘട്ട ചര്‍ച്ചകള്‍ ഇന്ന്

ഡല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുളള ആറാംഘട്ട ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി വിജ്ഞാന്‍ ഭവനില്‍ വച്ചായിരിക്കും കര്‍ഷകരുമായുളള കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ച നടക്കുക. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.

ഇന്നു നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ ട്രാക്ടര്‍ റാലി നടത്തും. സിംഘു, തിക്രി,ഗാസിപ്പൂര്‍ ഷാജഹാന്‍പൂര്‍ അതിര്‍ത്തികളിലാണ് ഇന്ന് ട്രാക്ടര്‍ റാലി സംഘടിപ്പിക്കുക. വിവാദ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുക,താങ്ങുവില ഉറപ്പുവരുത്തുക,വൈദ്യൂതി സബ്‌സിഡി തുടരുക,വായുമലിനീകരണവുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ കര്‍ഷകര്‍ക്ക് ഇളവുകള്‍ നല്‍കുക തുടങ്ങിയവയാണ് കര്‍ഷകര്‍ പ്രധാനമായും ചര്‍ച്ചയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍.

ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലേക്ക് ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകസംഘടനാ നേതാക്കള്‍ അറിയിച്ചു. കേന്ദ്രത്തിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരായി ഒരു മാസത്തിലേറേയായി രാജ്യത്തെ കര്‍ഷര്‍ പ്രതിഷേധിക്കുകയാണ്. കര്‍ഷകരുമായി കേന്ദ്രം നടത്തിയ അഞ്ചു ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.


Contact the author

National Desk

Recent Posts

National Desk 5 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 6 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More