'സവർക്കറുടെ റെക്കോർഡ് മറികടന്ന് അർണബ്‌'; ബ്രിട്ടനോട് മാപ്പു പറഞ്ഞത് 280 തവണ

റിപ്പബ്ലിക്​ ഭാരതിന്​ യു.കെയിൽ 20,000 പൗണ്ട്​ (ഇന്ത്യൻ രൂപ 20 ലക്ഷം) പിഴവിധിച്ചതിന്​ പിന്നാലെ ക്ഷമാപണവുമായി ചീഫ്​ എഡിറ്റർ അർണബ്​ ഗോസ്വാമി അയച്ച കത്താണ്‌ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 280 തവണ ക്ഷമാപണം നടത്തിയെന്ന് പറഞ്ഞ് ബ്രിട്ടീഷ്​ സർക്കാറിന്‍റെ കമ്മ്യൂണിക്കേഷൻ റെഗുലേറ്ററിന് ​ അയച്ച കത്ത്​ ട്രോളൻമാർ ഏറ്റെടുത്തുകഴിഞ്ഞു. പാകിസ്​താൻ ജന​തക്കെതിരായ വിദ്വേഷ പരാമർശത്തെ തുടർന്ന്​ ചൊവ്വാഴ്​ചയാണ്​ യു.കെ ബ്രോഡ്​കാസ്​ററിങ്​ റെഗുലേറ്റർ ഓഫ്​കോം റിപ്പബ്ലിക്​ ഭാരതിന്​ പിഴയിട്ടത്​.

ഗോസ്വാമി വീർ സവർക്കറുടെ റെക്കോർഡ് മറികടന്നുവെന്നാണ് കൂടുതൽ പേരും ട്രോളുന്നത്. ആന്തമാനിൽ തടവുശിക്ഷ അനുഭവിച്ച സവർക്കർ താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന്‌ മാപ്പ് എഴുതി നൽകിയതിന്റെ ഫലമായി 1924 ൽ ജയിൽ മോചിതനായ സംഭവത്തോടാണ്​ സമൂഹമാധ്യമങ്ങൾ അർണബിനെ ഉപമിച്ചത്​. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ആദ്യം ഓഫ്കോമിനോട് ക്ഷമാപണം നടത്തുന്ന ചാനൽ, പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രേക്ഷകരോട് 280 തവണ മാപ്പ് പറഞ്ഞെന്നും കത്തിൽ പറയുന്നുണ്ട്. 2020 ഫെബ്രുവരി 26നും ഏപ്രിൽ 9നും ഇടയിലായി 280 തവണ തങ്ങളുടെ ക്ഷമാപണം ചാനലിൽ സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപ്പബ്ലിക്ക് ഭാരത് പറയുന്നത്. അർണാബ് ഗോസ്വാമി സവർക്കറുടെ ക്ഷമാപന റെക്കോർഡുകൾ തകർത്തതെന്ന് പറഞ്ഞാണ് കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More