കാഞ്ഞങ്ങാട് കൊലപാതകം: രാഷ്രീയ ​ഗൂഡാലോചനയെന്ന് സിപിഎം

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് അബ്ദു റഹിമാന്റ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ​ഗൂഡാലോചനയാണെന്ന് സിപിഎം. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷം സമനില തെറ്റിയതു പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജരാഘവൻ പറഞ്ഞു. 

കഴിഞ്ഞ 5 മാസത്തിനിടെ 6 സിപിഎം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.  തുടർച്ചയായി അക്രമങ്ങൾ നടത്തി പാർട്ടിയെ തകർക്കാനുള്ള ശ്രമാമാണ് നടക്കുന്നത്. കൊലപാതകങ്ങൾക്ക് പിന്നിൽ സിപിഎമ്മിനെതിരായ ​ഗൂഡാലോചനയുണ്ട്. കേരളത്തിന്റെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിത്-വിജയരാഘവൻ പറഞ്ഞു. 

 അക്രമ പരമ്പരക്ക് കോൺ​ഗ്രസാണ് തുടക്കമിട്ടത്. തുടർന്ന് ആർഎസ്എസ് ഏറ്റെടുത്തു. ഇപ്പോൾ മുസ്ലീംലീ​ഗും ആ വഴിക്ക് നീങ്ങുകയാണ്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. അവർ ഇതൊന്നും അം​ഗീകരിക്കില്ല. സംയമനം പാലിച്ച് കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തണം. അക്രമങ്ങളിൽ നിന്ന് പിന്മാറാണമെന്ന് മുസ്ലീം ലീ​ഗിനോട് ആവശ്യപ്പെടുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More