തിരുവനന്തപുരം: നഗരസഭ ഫലങ്ങളില്‍വന്ന തെറ്റുതിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റ്‌വെയറില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് തിരുത്തിയ ഫലങ്ങള്‍ പുനപ്രസിദ്ധീകരിച്ചത്. ആദ്യം വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ യുഡിഎഫ് 45, എല്‍ഡിഎഫ് 35, ബിജെപി 2 സീറ്റുകള്‍ ലഭിച്ചുവെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളിലുണ്ടായിരുന്നത്. എന്നാല്‍ പുതുതായി പ്രഖ്യാപിച്ച ഫലത്തില്‍ എല്‍ഡിഎഫിന് 40ഉം, യുഡിഎഫിന് 35ഉം ബിജെപിക്ക് 2ഉം സീറ്റുകളാണ് ലഭിച്ചതെന്ന് തിരുത്തിയിട്ടുണ്ട്. 9 നഗരസഭകളില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല.
മുനിസിപ്പാലിറ്റി സീറ്റ് നില (പുതിയത്)
ജില്ല | ആകെ മുനിസിപ്പാലിറ്റികള്‍ | LDF | UDF | BJP | Hung |
കാസര്‍ഗോഡ് | 3 | 2 | 1 | 0 | 0 |
കണ്ണൂര്‍ | 8 | 5 | 3 | 0 | 0 |
വയനാട് | 3 | 1 | 2 | 0 | 0 |
കോഴിക്കോട് | 7 | 3 | 4 | 0 | 0 |
മലപ്പുറം | 12 | 3 | 9 | 0 | 0 |
പാലക്കാട് | 7 | 5 | 1 | 1 | 0 |
തൃശൂര്‍ | 7 | 5 | 2 | 0 | 0 |
എറണാകുളം | 13 | 5 | 7 | 0 | 1 |
ഇടുക്കി | 2 | 0 | 2 | 0 | 0 |
കോട്ടയം | 6 | 2 | 2 | 0 | 2 |
ആലപ്പുഴ | 6 | 3 | 2 | 0 | 1 |
പത്തനംതിട്ട | 4 | 1 | 0 | 1 | 2 |
കൊല്ലം | 4 | 3 | 0 | 0 | 1 |
തിരുവനന്തപുരം | 4 | 2 | 0 | 0 | 2 |
ആകെ | 86 | 40 | 35 | 2 | 9 |