ഫൈസൽ കാരാട്ടിന്റെ വാര്‍ഡില്‍ പൂജ്യം വോട്ട്: സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു

കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ എൽഡിഎഫിന് പൂജ്യം വോട്ട് കിട്ടിയ ചുണ്ടപ്പുറം വാർഡിലെ ബ്രാഞ്ച് സിപിഎം പിരിച്ചുവിട്ടു.   സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് ഫൈസൽ ജയിച്ച വാർഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരൊറ്റ വോട്ടും കിട്ടാതിരുന്നത്. എൽഡിഎഫ് വോട്ടുകൾ പൂർണമായും ഫൈസലിന് മറിച്ച് കൊടുത്തത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.  ഇതിനെ കുറിച്ച്അന്വേഷണം നടത്തുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടരി പി മോഹനൻ പറഞ്ഞിരുന്നു. ഇന്ന് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയാണ് നടപടി എടുക്കാൻ തീരുമാനിച്ചത്. കോട കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ദേയമായിരുന്നു ഇവിടുത്തെ പോരാട്ടം. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തള്ളിയാണ് ഫൈസൽ വിജയം കരസ്ഥാമാക്കിയത്.  ഐഎൻഎൽ സ്ഥാനാർത്ഥിയാണ് ഇവിടെ മത്സരിച്ചിരുന്നത്.

കാരാട്ട് ഫൈസലിന്റെ വിജയത്തിനു പിന്നില്‍ സിപിഎമ്മിന്റെ തന്ത്രമാണ് ഫലം കണ്ടത്. ആദ്യഘട്ടത്തില്‍ കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സിപിഎമ്മും എല്‍ഡിഎഫും സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തതിന്റെ പേരില്‍ ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രത്യക്ഷത്തില്‍ പിന്‍വലിക്കുകയായിരുന്നു. പകരം ഐഎന്‍എല്ലില്‍ നിന്ന് സ്ഥാനാര്‍ഥിയെ കണ്ടെത്തുകയും എല്‍ ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതുവഴി സ്വര്‍ണ്ണക്കടത്തു കേസില്‍ ആരോപണവിധേയനായ ഒരാളെ പിന്തുണയ്ക്കുന്നു എന്ന സംസ്ഥാന തല പ്രചാരണത്തില്‍ നിന്ന് രക്ഷപ്പെട്ട ഇടതുമുന്നണി പക്ഷെ ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് കാരാട്ട് ഫൈസലിനെ വിജയിപ്പിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More