ടിഎംസി എംഎൽഎമാർ പാര്‍ട്ടി വിടുന്നു? മമത നേതൃയോ​ഗം വിളിച്ചു

പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി തൃണമുൽ കോൺ​ഗ്രസ് നേതാക്കളുടെ യോ​ഗം വിളിച്ചു.  തൃണമുൽ ചെയർപേഴ്സണായ മമത നാളെയാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക. ടിഎംസി നേതാവ്   സുവേന്ദു അധികാരി പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് യോ​ഗം വിളിച്ചത്. എംഎൽഎ സ്ഥാനവും സുവേന്ദു രാജിവെച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് സുവേന്ദു രാജിക്കത്ത് മമതക്ക് കൈമാറിയത്. ഇദ്ദേഹം ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന. 

മമതക്ക് തിരിച്ചടിയായി തൃണമൂൽ കോൺഗ്രസ് എം‌എൽ‌എ ജിതേന്ദ്ര തിവാരി അസൻസോൾ മുനിസിപ്പൽ കോർപ്പറേഷന്റെ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു. പാസ്ചിം ബർദ്ധമാൻ ജില്ലയുടെ ടിഎംസി പ്രസിഡന്റ് സ്ഥാനവും  അദ്ദേഹം രാജിവച്ചിട്ടുണ്ട്. ജിതേന്ദ്രയുംം ബിജെപിയിൽ ചേരാനാണ് സാധ്യത. 

കൂടതൽ എംഎൽഎമാർ ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ട്. പത്ത് എംഎൽഎമാരെ ബിജെപി നോട്ടമിട്ടതായാണ് സൂചന. കേന്ദ്ര അഭ്യന്തരമന്ത്രി അമിതഷാ പശ്ചിമബം​ഗാളിൽ പര്യടനം നടത്തുന്നുണ്ട്. ഇതിന് മുമ്പായി എംഎൽഎമാരെ പാർട്ടിയിൽ എത്തിക്കാനാണ് ബിജെപി ശ്രമം. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പാർട്ടി നേതാക്കളുടെ യോ​ഗം മമത വിളിച്ചു ചേർത്തത്.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More