ഗോവയിലെ വിജയം തുടക്കം മാത്രം - അരവിന്ദ് കെജ്‌രിവാള്‍

പനാജി: ഗോവയിലെ വിജയം ഒരു തുടക്കം മാത്രമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഗോവയിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദക്ഷിണ ഗോവയിലെ ബെനോലിമില്‍ ഹാന്‍സെല്‍ ഫെര്‍ണാണ്ടസ് ആണ് ആംആദ്മിക്ക് സീറ്റ് നേടിക്കൊടുത്തത്. ''ഗോവയില്‍ എഎപിയ്ക്കായി വിജയം കൈവരിച്ച ഹാന്‍സെല്‍ ഫെര്‍ണാണ്ടസിന് അഭിനന്ദനങ്ങള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാള്‍ വോട്ട് ഇത്തവണ ആംആദ്മിക്ക് ലഭിച്ചു. ഇത് ഒരു തുടക്കം മാത്രമാണ്. ആംആദ്മി പാര്‍ട്ടി ഗോവക്കാരുടെ വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്''- അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ആം ആദ്മി ഗോവ സ്റ്റേറ്റ് കണ്‍വീനര്‍ രാഹുല്‍ മംബ്രെയും പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തി. വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റി അവരുടെ ഹൃദയം കീഴടക്കാന്‍ ഞങ്ങള്‍ കഠിനമായി അധ്വാനിക്കും. ആംആദ്മി പാര്‍ട്ടിക്ക് ഗോവയിലെ ആദ്യവിജയം നല്‍കിയതിന് ബെനോലിമിലെ ജനങ്ങള്‍ക്ക് നന്ദി എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം ഗോവയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയമാണ് കൈവരിച്ചത്. 49 സീറ്റുകളില്‍ 32 സീറ്റുകളും ബിജെപി നേടി. പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

Contact the author

National Desk

Recent Posts

Web Desk 1 hour ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More