കൊറോണ: മരണം മൂവായിരം കവിഞ്ഞു. ലോകരാഷ്ട്രങ്ങളില്‍ പ്രതിസന്ധിയും പ്രതിരോധ ജാഗ്രതയും

ബെയ്ജിംഗ്:  കൊറോണ ബാധിച്ച്  ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം 3000 കടന്നു. രോഗം അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് കൂടി കടന്നതോടെ ആഗോള പ്രതിസന്ധി രൂക്ഷമായി. ലോകാരോഗ്യ സംഘടന കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥക്ക് തുല്യമായ വിധത്തില്‍ മഹാമാരി പ്രഖ്യാപനത്തെ കുറിച്ചാണ് ഡബ്ല്യു.എച്ച്.ഒ ആലോചിച്ചുകൊണ്ടിരിക്കുന്നത്.C

അമേരിക്കയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതോടെ അന്തര്‍ദേശീയ തലത്തില്‍ യാത്രാ നിയന്ത്രണം ട്രംപ് ഭരണകൂടം ശക്തമാക്കി. ഇറാന്‍, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 14-ദിവസത്തിലധികം ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്ക് യുഎസി-ലേക്ക് കടക്കാന്‍ കര്‍ശന വിലക്കുണ്ട്. ഒരാള്‍ മരണപ്പെട്ടതിനു പുറമെ അമേരിക്കയില്‍ വിവിധ പ്രവിശ്യകളില്‍ ഇതിനകം കൊറോണ (കോവിഡ്-19) റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നീ പ്രവിശ്യകളിലെ ആശുപത്രികളില്‍ സംശയം തോന്നിയവരെ നിരീക്ഷണത്തില്‍ വെച്ചതായാണ് റിപ്പോര്‍ട്ട്. 

ദക്ഷിണ കൊറിയ, ഇറാന്‍ എന്നിവിടങ്ങളിലാണ് ചൈനക്ക് പുറമെ ഇപ്പോള്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്      രേഖപ്പെടുത്തിയത്. ദക്ഷിണ കൊറിയയില്‍ മാത്രം 3736-ലധികം ആളുകള്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 21-പേര്‍ മരണപ്പെട്ടു. ഇറ്റലിയില്‍ 1128 -പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 29 -പേര്‍ മരണപ്പെട്ടു. ഇറാനില്‍ 978-പേരില്‍ 54- പേരാണ് മരണപ്പെട്ടത്.  ചൈനയില്‍ 35, ഇറാന്‍ -11, ദക്ഷിണ കൊറിയ - 3, ജപ്പാന്‍, തായ് ലാന്‍ഡ്‌, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഒന്നു വീതവുമാണ് കഴിഞ്ഞ ദിവസത്തെ മരണനിരക്ക്.     

ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ മറ്റു രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. മഹാമാരിയായി പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്  കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കിയിരുന്നു. അതിവേഗം അക്രമാസക്തമായി കോവിഡ്-19 വൈറസിനെതിരായ പ്രതിരോധം തീര്‍ക്കണമെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ഡോ.ടെഡ്രോസ് ഗബ്രിയെസാസ് ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.  

Contact the author

web desk

Recent Posts

International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More