അഴുക്കുചാലില്‍ മൃതദേഹങ്ങള്‍, ഡല്‍ഹിയിലെ മരണ സംഖ്യ ഉയരുന്നു

ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ നിന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയത്. അക്രമം ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരും അഴുക്കുചാലിലേക്ക് കൊന്നു തള്ളപ്പെട്ടവരും ഇതില്‍ പെടാമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രദേശം ശാന്തി കൈവരിച്ചതിനു ശേഷം കണ്ടെത്തിയ  മൃതശരീരങ്ങളിലധികവും ആഴുക്കൂ ചാലുകളില്‍ നിന്നാണ്. ഏറ്റവും ഒടുവില്‍ ഇന്നലെ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ മരണപ്പെട്ടവരുടെ എണ്ണം 46-ആയി.

ആശുപത്രിയില്‍ കിടക്കുന്നവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഗോകുല്‍പുര, ശിവ് വിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും ഒടുവില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വ്യാപകമായി അക്രമവും കൊള്ളിവെപ്പും നടന്നയിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം, കഴിഞ്ഞ രണ്ടരമാസമായി തുടരുന്ന ഷാഹീന്‍ ബാഗ് ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഷാഹീന്‍ ബാഗില്‍ നിന്ന് സമരക്കാരെ ഒഴിപ്പിക്കാന്‍ ഹിന്ദു സേന മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ പോലീസ് നടത്തിയ അനുരന്ജ്ഞന ശ്രമങ്ങളെ തുടര്‍ന്ന് ഹിന്ദുസേന താല്‍ക്കാലികമായി മാര്‍ച്ച് നടത്തുന്നതില്‍ നിന്ന് പിറകോട്ടു പോയി. 

Contact the author

web desk

Recent Posts

National Desk 8 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 8 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 11 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 13 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More