ആർഎസ്എസിൽ നിന്നെത്തിയ ബിജെപി നേതാക്കൾക്ക് സാമ്പത്തിക രം​ഗത്തെ കുറിച്ച് അറിയില്ല പ്രഭാത് പട്നായിക്

ആർഎസ്എസ് കൂടാരത്തിൽ നിന്ന് എത്തിയ ബിജെപി നേതാക്കളുടെ സാമ്പത്തിക രം​ഗത്തെ കുറിച്ചുള്ള അറിവ് പരിതാപകരമാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്നായിക്. സാമ്പത്തിക സഹായം നൽകുന്ന വൻകിട കമ്പനികളിൽ നിന്നും ഐഎംഎഫ്, ലോകബാങ്കിൽ നിന്നുമാണ് ഇവർക്ക് അറിവ് ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്നില്‍ കോർപ്പറേറ്റ് കമ്പനികളുടെ സമ്മര്‍ദ്ദവും താല്‍പര്യവുമാണെന്നും പട്നായിക് പറഞ്ഞു. പുതിയ നിയമം വഴി  ഇന്ത്യയുടെ ഭക്ഷ്യ സ്വയംപര്യാപ്തത അട്ടിമറിക്കപ്പെടും കൃഷി സംസ്ഥാന വിഷയമായിരിക്കെ, പുതിയ നിയമം വഴി  സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും പടിനായിക് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പുതിയ നിയമത്തിൽ രണ്ട് പ്രശ്നങ്ങളാണുള്ളത്. കാർഷിക ഉത്പ്പന്നങ്ങൾക്ക്  താങ്ങുവില ഇല്ലാത്തതിനാൽ കോർപ്പറേറ്റുകൾ ഈ രം​ഗം കൈയ്യടക്കും. രാജ്യത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തത തകർക്കും.  വികസിത രാജ്യങ്ങളിലെ സമ്പന്നരുടെ ആവശ്യത്തിനായി  കൃഷി ചെയ്യേണ്ട അവസ്ഥയിലേക്ക് ഇന്ത്യൻ കർഷൻ എത്തിച്ചേരും. വികസിത രാജ്യങ്ങള്‍ക്കാവശ്യമായ പല വിളകളും പ്രതികൂല കാലവസ്ഥ മൂലം അവിടങ്ങളില്‍ കൃഷി ചെയ്യുന്നില്ല. കാലക്രമേണ കർഷകർ ഈ വിളകള്‍  കൃഷി ചെയ്യാന്‍ നിർബന്ധിതരാകും.  ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ രാജ്യം  കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാവും. ഭക്ഷ്യ സംഭരണ സംവിധാനങ്ങള്‍ സ്വതന്ത്ര വിപണിക്ക് വിട്ടുകൊടുക്കണമെന്നത് വികസിത രാജ്യങ്ങളുടെ ആവശ്യമാണ്. രാജ്യം ഇതുവരെ ഇതിന് തയ്യാറായിരുന്നില്ല. ഡബ്ലിയു ടി ഒയിലെ ദോഹ ചര്‍ച്ചകള്‍ വഴിമുട്ടിയത് ഇത് കാരണമായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തിന് പ്രധാനമന്ത്രി മോദി ഇപ്പോൾ വഴങ്ങിയിരിക്കുകായാണെന്നും പ്രഭാത് പട്നായിക് അഭിപ്രായപ്പെട്ടു.


Contact the author

Web Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More