ലവ് ജിഹാദ്; ദമ്പതികളുടെ വിവാഹം തടഞ്ഞത് മനുഷ്യാവകാശലംഘനമല്ലെന്ന് യുപി പോലീസ്

ലക്‌നൗ: യുപിയില്‍ മുസ്ലീം ദമ്പതികളുടെ വിവാഹം തടഞ്ഞത് മനുഷ്യാവകാശലംഘനമല്ലെന്ന് പോലീസ്. തങ്ങള്‍ മനുഷ്യാവകാശനിയമം ലംഘിച്ചിട്ടില്ലെന്നും സംസ്ഥാനത്തിന്റെ പുതിയ നിയമവിരുദ്ധ മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം ലഭിച്ച പരാതിയില്‍ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസിന്റെ വാദം.

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ കുഷിനഗറില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് വിവാഹചടങ്ങുകള്‍ നിര്‍ത്തി വെപ്പിച്ച്, ചോദ്യം ചെയ്യാനായി ദമ്പതികളെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. മുസ്ലീം യുവാവ് ഹിന്ദു സ്ത്രീയെ മതംമാറ്റി വിവാഹം ചെയ്യുകയാണെന്ന തെറ്റായ വിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് യുപി പോലീസ് ദമ്പതികളെ ചോദ്യംചെയ്യാനായി സ്റ്റേഷനിലേക്കെത്തിച്ചത്. ഇരുവരും മുസ്ലീങ്ങളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പിറ്റേന്നാണ് ദമ്പതികളെ പോകാന്‍ അനുവദിച്ചത്.

യുവാവിനെ സ്‌റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചുവെന്ന ആരോപണവും പോലീസ് തളളി. പുതുതായി ഇറക്കിയ മതപരിവര്‍ത്തനനിയമം ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപണങ്ങളുണ്ട്. അതേസമയം ഒരാള്‍ വിവാഹം എന്ന ആവശ്യത്തിനു മാത്രമായി മറ്റൊരു മതത്തിലേക്ക് മാറുകയാണെങ്കില്‍ മാത്രമേ നിയമലംഘനമാവുകയുളളു എന്നും ഞങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ ചോദ്യംചെയ്യാനായി വിളിപ്പിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയയുടന്‍ അവരെ പറഞ്ഞുവിട്ടു എന്ന് കുഷിനഗര്‍ പോലീസ് മേധാവി വിനോദ് കുമാര്‍ സിംഗ് പറഞ്ഞു.

മുസ്ലീം ജനസംഖ്യ കൂടുതലുളള ഉത്തര്‍പ്രദേശില്‍ ബലപ്രയോഗത്തിലൂടെയോ വിവാഹത്തിനുവേണ്ടി മാത്രമോ നടത്തുന്ന വിവാഹങ്ങള്‍ കുറ്റകരവും അസാധുവുമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇനിമുതല്‍ മതപരിവര്‍ത്തനം നടത്താനാഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റിന് രണ്ടുമാസം മുന്‍പ് നോട്ടീസ് നല്‍കണം. മതം മാറുന്ന വ്യക്തി താന്‍ നിര്‍ബന്ധിതമായോ വിവാഹത്തിനുവേണ്ടിയോ അല്ല മതം മാറുന്നതെന്ന് തെളിയിക്കുകയും വേണം.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 10 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More