തിരുപ്പതി: തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ 2019 -2020 ബജറ്റ് റിപ്പോര്‍ട്ടാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇതനുസരിച്ച് ക്ഷേത്ര ത്തിന്റെ ആകെ വരുമാനം 1,351 (ആയിരത്തി മുന്നൂറ്റി അമ്പത്തൊന്നു കോടി) കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38 കോടി രൂപയുടെ വര്‍ധനവാണ് ഇക്കൊല്ലത്തെ വരുമാനത്തില്‍ രേഖപ്പെടുത്തിയത്.
തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് അകെ 14 ,000 (പതിനാലായിരം ) കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ഇവയില്‍ നിന്ന് മാത്രമുള്ള വരുമാനം ഏകദേശം 706 .01 കോടി രൂപയാണ്. അടുത്ത വര്‍ഷം ഇപ്പോഴത്തേതിനെ മറികടക്കും വിധം വലിയ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ബജറ്റ് വ്യക്തമാകുന്നു.
ദര്‍ശനത്തിനു വേണ്ടിയുള്ള ടിക്കറ്റ് വരുമാനം മാത്രം 245 കോടി രൂപയാണ് പ്രതീക്ഷ. പ്രസാദം വില്പനയിലൂടെ 400 കോടി രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭക്തര്‍ സമര്‍പ്പിക്കുന്ന മുടി വില്‍പ്പനയിലൂടെ 106 .75 കോടി രൂപ സമാഹരിക്കാനും ട്രസ്റ്റ് ലക്ഷ്യമിടുന്നു. ക്ഷേത്രം വക സ്വത്തിനത്തില്‍ നൂറിലധികം കല്യാണ മണ്ഡപങ്ങളും 7000 റൂമുകളും വിവിധ സ്ഥലങ്ങളിലായുണ്ട്. ഇവയില്‍ നിന്നുള്ള വരുമാനമായി പ്രതീക്ഷിക്കുന്നത് 110 കോടി രൂപയാണ്.