ഡല്‍ഹി: ഇനി മുതല്‍ കൊവിഡ് രോഗികളുടെ വീടുകള്‍ക്കു മുന്നില്‍ ഹോം ഐസൊലേഷന്‍ പോസ്റ്ററുകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി. പോസ്റ്ററുകള്‍ ഒട്ടിക്കുന്നത് നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്കി.വീടുകള്‍ക്കുമുന്നില്‍ പോസ്റ്ററുകള്‍ ഒട്ടിക്കുമെന്ന് ഭയന്ന് കൊവിഡ് ടെസ്റ്റ് ചെയ്യന്‍ മടിക്കുന്നവരുടെ ആശങ്കകള്‍ ഇല്ലാതാക്കാന്‍ കൂടിയാണ് നടപടിയെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടുകള്‍ക്കുമുന്നില്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതില്‍ ഇനിമുതല്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബെഞ്ചാണ് ഉത്തരവിട്ടത്. നവംബര്‍ 19ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇറക്കിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പോസ്റ്ററുകള്‍ ഒട്ടിക്കേണ്ട ആവശ്യകതയില്ല അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കോടതി പറഞ്ഞു. ദുരന്തനിവാരണ നിയമപ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് ആര്‍എസ് റെഡ്ഡി, എംആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.