കർഷകരുടെ പോരാട്ടം ജനാധിപത്യം പുനസ്ഥാപിക്കാനെന്ന് അഖിലേഷ് യാദവ്

ലഖ്നൗ: രാജ്യത്തെ ജനാധപത്യമൂലം പുനസ്ഥാപിക്കാനുള്ള പോരാട്ടത്തിലാണ് കർഷകരെന്ന് സമാജ് വാദി പാർട്ടി നേതാവും യുപി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ജനങ്ങൾ ഏറെ വൈകാരികമായാണ് കർഷക പ്രക്ഷോഭത്തോട് പ്രതികരിക്കുന്നതെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങൾക്ക് കർഷകരുമായി വൈകാരിക ബന്ധമാണുള്ളതെന്ന് അഖിലേഷ് ട്വിറ്ററിൽ കുറിച്ചു. യുപിയിൽ പാർട്ടി സംഘടപ്പിച്ച കിസാൻ യാത്രക്ക് പോകുന്നതിൽ നിന്ന് പൊലീസ് അഖിലേഷ് യാദവിനെ തടഞ്ഞിരുന്നു. ക്രമസമാനധാന പ്രശ്നം പരി​ഗണിച്ചാണ് നടപടിയെന്ന് യുപി സർക്കാര്‍ വ്യക്തമാക്കി.

ഡൽഹി അതിർത്തിയിൽ കർഷക പ്രക്ഷോഭം 15 ദിവസവു ശക്തമായി തുടരുകയാണ്. പ്രക്ഷോഭത്തിന്റെ ഭാ​ഗമായി കോർപ്പറേറ്റ് കമ്പനികളുടെ ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കും. ജിയോ, റിലയൻസ്, അ​ദാനി കമ്പനികളെയാണ് ബഹിഷ്കരിക്കുക. ജിയോ മൊബൈൽ സിം ​കാർഡുള്ളവർ പുതിയ കണക്ഷൻ എടക്കും. പ്രക്ഷോഭം രാജ്യവ്യാപകമാക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

നാളെ രാജ്യവ്യാപകമായി സംസ്ഥാനങ്ങളിൽ റാലികൾ സംഘടിപ്പിക്കും. ഡൽഹി- ജയ്പൂർ, ഡൽഹി ആ​ഗ്ര  ദേശീയ പാതകൾ ഉപരോധിക്കും. രാജ്യവ്യാപകമായി ദേശീയപാതകളിലെ ടോൾ പിരിവ് തടയും. ഈ മാസം 14 ന് ബിജെപി ഓഫീസുകൾ കർഷകർ ഉപരോധിക്കും. ബിജെപി ജനപ്രതിനിധികളെ ബഹിഷ്കരിക്കാനും കർഷകർ തീരുമാനച്ചിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

3 കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നേരത്തെ തന്നെ കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച ഒത്തുതീർപ്പു ഫോർമുലകൾ കർഷകർ തള്ളി. സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാ​ഗമായി എല്ലാ കർഷകരോടും തലസ്ഥാനത്തേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.


Contact the author

Web Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More