കെജ്‍രിവാൾ വീട്ടുതടങ്കലിലെന്ന് എഎപി; നിഷേധിച്ച് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് പിന്തുണ അറിയിച്ചതിനുപിന്നാലെ ഇന്ന് രാവിലെ കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കുകയായിരുന്നു എന്ന് ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു.

അദ്ദേഹത്തിന്റെ വീടിനകത്തുളളവരെ പുറത്തേക്കോ, പുറത്തുനിന്നുളളവരെ അകത്തേക്കോ കയറ്റുന്നില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍, ഡല്‍ഹി പോലീസ് ആരോപണം നിഷേധിച്ചു രംഗത്തെത്തി. കേജ്രിവാള്‍ വീട്ടുതടങ്കലില്‍ അല്ല, അദേഹത്തിന് യാത്രാ നിയന്ത്രണങ്ങള്‍ ഇല്ലെന്നും ഡല്‍ഹി പോലിസ് അറിയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെ സിംഘു അതിര്‍ത്തിയില്‍ നേരിട്ടെത്തി കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. നേരത്തെ ഡല്‍ഹിയില്‍ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ആംആദ്മി പാര്‍ട്ടിയും  പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം കര്‍ഷകപ്രക്ഷോഭം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു.ഇന്ന് രാജ്യവ്യാപകമായി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കര്‍ഷകര്‍. കര്‍ഷക സംഘടനകളുമായി സര്‍ക്കാര്‍ പലതവണ കൂടിക്കാഴ്ച്ച നടത്തിയെങ്കിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More