സ്വര്‍ണ്ണക്കടത്തിലെ ഉന്നതന്റെ പേരുകേട്ടാല്‍ ജനം ബോധം കെട്ടുവീഴും - ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍പ്പെട്ട ഉന്നതന്‍ ഭരണഘടനാ പദവിയുള്ള ആളാണെന്നും അയാളുടെ പേരുകേട്ടാല്‍ ജനങ്ങള്‍ ബോധം കെട്ടുവീഴുമെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ഇപ്പോള്‍ ജയിലിലുള്ള പ്രതികള്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് ഈ ഉന്നതന്റെ പേര് പരാമര്‍ശിച്ചതായി റിപ്പോര്‍ട്ടുള്ളത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും അദ്ദേഹം അത് തുറന്നുപറയാന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇയാള്‍ക്ക് റിവേഴ്സ് ഹവാലയില്‍ പങ്കുണ്ട് എണ്ണം രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വകുപ്പ് 311 പ്രകാരം സാധ്യതയുണ്ട് എന്നിരിക്കെ കേസില്‍ പെട്ട ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാത്തത് എന്തുകൊണ്ടാണ് എന്നും ചെന്നിത്തല ചോദിച്ചു. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളായ ശിവശങ്കറും സ്വപ്നയും സര്‍ക്കാരിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അതൊകൊണ്ടാണ്‌ സര്‍ക്കാര്‍ അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് ഇറങ്ങാത്തത് നാണക്കേടുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അദ്ദേഹം ക്ലിഫ്ഫ് ഹൌസില്‍ ഒളിച്ചിരിക്കുകയാണ്. ഇപ്പോള്‍ വിതരണം ചെയ്യുന്ന കിറ്റിന് 500 രൂപ പോലും വിലവരില്ലെന്നും, കിറ്റിനുള്ള സഞ്ചി വാങ്ങിയ ഇനത്തില്‍ കമ്മീഷന്‍ അടിച്ചെടുക്കുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നും ചെന്നിത്തല ആരോപിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 6 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 8 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 9 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 9 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More