നടി ദിവ്യ ഭട്‌നഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഹിന്ദി ടെലിവിഷന്‍ താരം ദിവ്യ ഭട്‌നഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 34 വയസായിരുന്നു. രോ​ഗം ബാധിച്ച്  നടിയുടെ നില അതീവഗുരുതരമായിരുന്നു . വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. 

കഴിഞ്ഞ മാസം 26 നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തേര യാര്‍ ഹൂന്‍ മെയ്ന്‍ എന്ന കോമേഡി ഷോക്ക് ഇടയിലാണ് ദിവ്യ രോ​ഗ ബാധിതയായത്. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സ്റ്റാര്‍ പ്ലസ് ചാനലിലെ യെ രിഷ്താ ക്യാ കെഹ്‌ലാത്താ ഹെ എന്ന സീരിയലിലൂടെയാണ് ദിവ്യ പ്രശസ്തയായത്. സീരിയലിലെ വീട്ടു ജോലിക്കാരിയുടെ വേഷം ഇവരെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഹായ്, സന്‍സ്‌കാര്‍, ഉദാന്‍, ജീത് ഗെയ് തോ പിയ മോറെ, വിഷ് തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. തേരാ യാര്‍ ഹൂം മേം സീരീസിന്റെ നിര്‍മ്മാതാക്കളായ ശശി സുമീത് പ്രോഡക്ഷന്‍സ് ദിവ്യയുടെ ചികിത്സക്കായി സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

'ആസാദ് കാശ്മീര്‍' പരാമര്‍ശം; കെ ടി ജലീലിനെതിരെ ഡല്‍ഹിയില്‍ പരാതി

More
More
National Desk 8 hours ago
National

ജന്മം കൊണ്ട് മുസ്ലിമല്ല; ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ സമീര്‍ വാങ്കഡെക്കെ് ക്ലീൻ ചിറ്റ്

More
More
National Desk 8 hours ago
National

വി എൽ സി മീഡിയാ പ്ലേയർ ഇന്ത്യയിൽ നിരോധിച്ചെന്ന് റിപ്പോർട്ട്

More
More
National Desk 14 hours ago
National

പതാകയുയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ ബിജെപി നേതാവിന്റെ നിര്‍ദേശം-വിവാദം

More
More
National Desk 15 hours ago
National

നഗ്ന ഫോട്ടോഷൂട്ട്‌; രണ്‍വീര്‍ സിങ്ങിനെ ചോദ്യം ചെയ്യും

More
More
National Desk 1 day ago
National

മുത്തശ്ശിക്ക് അന്ത്യചുംബനം നല്കാന്‍ കഴിയാത്ത വിധം സർക്കാരിന് ഞാൻ ക്രിമിനലാണ്- സംവിധായിക ലീനാ മണിമേഖലൈ

More
More