ഡോളർ കടത്ത്: യൂണിടാക് ബിൽഡേഴ്സ് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തു

യൂണിടാക് ബിൽഡേഴ്സ് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം  ചെയ്തു.  യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റായ ഈജിപ്ത് പൗരൻ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. 

വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പട്ട് ഏകദേശം 4 കോടി രൂപ യുഎഇ കോൺസുൽ ജനറലിനും അക്കൗണ്ടന്റിനും നൽകിയെന്ന് സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.  തിരുവനന്തപുരം കവടിയാറിൽ വെച്ച് കാറിൽവെച്ചാണ് അക്കൗണ്ടിന് പണം കൈമാറിയത്. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് ഇതിൽ ഒരുലക്ഷത്തി എൺപതിനായിരും ഡോളർ ഖാലിദ് വി​ദേശത്തേക്ക് കടത്തിയത്. സ്വപ്നയുടെയും സരിതിന്റെയും  സഹായത്തോടയൊണ്  വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഡോളർ കടത്തിയതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.  

വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന നിർമാണത്തിനായി  സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയിട്ടില്ലെന്ന് സന്തോഷ് ഈപ്പൻ പറഞ്ഞു സ്വപ്നക്ക് നൽകിയ പണം കൈക്കൂലിയല്ലെന്നും ബിസിനസിൽ കൈമാറുന്ന കമ്മീഷൻ  ആണെന്നും സന്തോഷ് ഈപ്പൻ മാധ്യമങ്ങളോട്  പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിന് ഏർപ്പെടുത്തിയിരുന്ന സിആർപിഎഫ് സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. കള്ളക്കടത്ത് പിടികൂടിയ സാഹചര്യത്തിൽ സുരക്ഷ ഭീഷണിയെ തുടർന്നാണ സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. തുടർന്ന സുരക്ഷ ആവശ്യമെങ്കിൽ സംസ്ഥാന പൊലീസിന്റെ സഹായം തേടാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു. കഴിഞ്ഞ ജൂലൈയിലാണ്  കസ്റ്റംസ് ഓഫീസിന് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More