കർഷക പ്രക്ഷോഭം: നിരവധി ട്രെയിനുകൾ റദ്ദാക്കി

ഡൽഹിയിൽ കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി. പല ട്രെയിനുകളും വഴി തിരിച്ചു വിട്ടെന്നും പശ്ചിമ റെയിൽവെ  വ്യക്തമാക്കി. ഡിസംബർ 5 ന്  പുറപ്പെട്ട ബാന്ദ്ര ടെർമിനസ്-അമൃത്സർ സ്‌പെഷ്യൽ ട്രെയിൻ ചണ്ഡിഗഡിൽ യാത്ര അവസാനിപ്പിച്ചു.  ഈ ട്രെയിൻ തിങ്കളാഴ്ച മാത്രമെ ഇവിടെ നിന്ന് യാത്ര തിരിക്കൂ. 

ഡിസംബർ 4 ന് ആരംഭിച്ച 02904 അമൃത്സർ-മുംബൈ സെൻട്രൽ സ്‌പെഷ്യൽ ട്രെയിൻ റെയിൽ‌വേ വഴിതിരിച്ചുവിട്ടു. ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ്  ആക്റ്റ് 2020, വില ഉറപ്പ്, കാർഷിക സേവന നിയമം, 2020 ലെ അവശ്യ ചരക്ക് നിയമം എന്നിവയ്ക്കെതിരെയാണ് കർഷകർ പ്രതിഷേധിക്കുന്നത്. സെപ്റ്റംബറിലാണ് നിയമം നടപ്പാക്കിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി ഡൽഹിയിൽ കേന്ദ്ര സർക്കാറിന്റെ ചർച്ച പുരോ​ഗമിക്കുകയാണ്. ഡൽയിലെ വി​ഗ്യാൻ ഭവനിലാണ് ചർച്ച നടക്കുന്നത്. ചർച്ചക്ക് മുന്നോടിയായി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നരേന്ദ്ര സിം​ഗ് തോമർ, രാജ്നാഥ് സിം​ഗ് പിയൂഷ് യോ​യൽ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 19 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More