രജനീകാന്ത് ഈ മാസം 31 ന് പാർട്ടി പ്രഖ്യാപിക്കും

ഡിസംബർ 31 ന് പുതിയി പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂപ്പർ സ്റ്റാർ രജനീകാന്ത് . ജനുവരി മുതൽ പാർട്ടിയില് സജീവമാകുമെന്ന് രജനീകാന്ത്  വ്യക്തമാക്കി. ട്വിറ്ററിലാണ് രജനീകാന്ത് ഇക്കാര്യം അറിയിച്ചത്.  രജനി മക്കൽ മണ്ട്രം ഭാരവാ​ഹികളുമായി രജനീകാന്ത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാൻ ആരാധകരിൽ നിന്ന് രജനീകാന്തിന് വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടി രൂപീകരണം സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കുമെന്ന് രജനീകാന്ത് ചർച്ചക്ക് ശേഷം അറിയിച്ചിരുന്നു.  

രജനി മക്കൾ മണ്ട്രത്തിന്റെ ജില്ലാ സെക്രട്ടറമാരെ കണ്ടെന്നും അവരുടെ അഭിപ്രായം കേട്ടെന്നും രജനി പറഞ്ഞു.  എന്ത് തീരുമാനമെടുത്താലും അവർ എന്റെ പക്ഷത്തുണ്ടാകുമെന്ന് അവർ  ഉറപ്പ് നൽകിയെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  

രാഷ്ട്രീയ പ്രവേശനം വൈകിയേക്കാമെന്ന് കഴിഞ്ഞ മാസം താരം സൂചന നൽകിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രജനീകാന്ത് രാഷ്ട്രീയ പ്രവേശനം വൈകുമെന്ന് തരത്തിൽ കത്ത് പുറത്തുവന്നിരുന്നു. എന്നാൽ കത്തിന്റെ ഉള്ളടക്കങ്ങൾ വ്യാജമാണെന്ന് രജനീകാന്ത് വ്യക്തമാക്കി. തുടർന്ന് രജനി മക്കൽ മണ്ട്രം അംഗങ്ങളുമായി ഉചിതമായ കൂടിയാലോചനയ്ക്ക് ശേഷം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് ട്വീറ്റ് ചെയ്തിരുന്നു.

നടനും മക്കൾ നീദി മന്ദ്രം നേതാവുമായി കമൽഹാസുനും രജനീകാന്തും തമിഴ്‌നാടിന്റെ ക്ഷേമത്തിനായി ആവശ്യമെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 234 നിയോജകമണ്ഡലങ്ങളിലും തന്റെ പാർട്ടി മത്സരിക്കുമെന്ന് നേരത്തെ തന്നെ രജനീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More