ഹിന്ദി ടെലിവിഷന്‍ താരം ദിവ്യ ഭാട്നഗറിന് കൊവിഡ് സ്ഥിരീരിച്ചു. നടിയുടെ നില അതീവഗുരുതരമായി തുടരുന്നു. സ്റ്റാര്‍ പ്ലസ് ചാനലിലെ യെ രിഷ്താ ക്യാ കെഹ്ലാത്താ ഹെ എന്ന സീരിയലിലൂടെ പ്രശസ്തയായ ദിവ്യ ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നടിയുടെ ജീവന് നിലനിര്‍ത്തുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടിക്ക് പനിയും അസ്വസ്ഥതയുണ്ടായിരുന്നു എന്ന് നടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഓക്സിജന്‍ ലെവല്‍ കുറഞ്ഞതോടെ നടിയുടെ നില അതീവ ഗുരുതരമാവുകയായിരുന്നു. യെ രിഷ്താ ക്യാ കെഹ്ലാത്താ ഹെയില്‍ ഗുലാബോ എന്ന വീട്ടുജോലിക്കാരിയുടെ വേഷമാണ് ദിവ്യ ചെയ്തിരുന്നത്.
അടുത്തിടെ തേരാ യാര് ഹൂം മേം എന്ന ടിവി കോമഡി സീരീസിലും ദിവ്യ അഭിനയിച്ചിരുന്നു. തേരാ യാര് ഹൂം മേം സീരീസിന്റെ നിര്‍മ്മാതാക്കളായ ശശി സുമീത് പ്രോഡക്ഷന്‍സ് ദിവ്യയുടെ ചികിത്സക്കായി സാമ്പത്തിക സഹായങ്ങള്‍ നല്കി എന്ന് നടിയുടെ അമ്മ പറഞ്ഞു.