കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാളിലെ 25 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്

കൊല്‍ക്കത്ത: കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാളിലെ 25 സ്ഥലങ്ങളില്‍ റെയ്ഡ്. മൂന്ന് സംസ്ഥാനങ്ങളിലായി നാല്‍പ്പതോളം സ്ഥലങ്ങളില്‍  സിബിഐ റെയ്ഡ് നടക്കുന്നുണ്ട്. പശ്ചിമ ബംഗാളില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അനൂപ് മാജിയുടെ താമസസ്ഥലം കേന്ദ്രീകരിച്ചാണ് ഓഫീസുകള്‍ക്കും കൂട്ടാളികള്‍ക്കുമായുളള തിരച്ചില്‍ നടക്കുന്നത്. ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഉടന്‍ റെയ്ഡുകള്‍ ആരംഭിക്കും. പശ്ചിമ ബംഗാളിലെ അസന്‍സോളിനു പുറമേ ദുര്‍ഗാപൂര്‍, ബര്‍ദ്വാന്‍ ജില്ലയിലെ റാണ്ഗഞ്ച്, പര്‍ഗാനാസ് ജില്ലയിലെ ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.

ലാല എന്നറിയപ്പെടുന്ന അനൂപ് മാജി ബംഗാള്‍-ജാര്‍ഘണ്ഡ് അതിര്‍ത്തിയിലെ കല്‍ക്കരി ഖനികളിലാണ് അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മാജിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്. രണ്ടുദിവസത്തെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലാലയ്‌ക്കെതിരായ റെയ്ഡുകളെക്കുറിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശങ്കപ്പെടുന്നത് എന്തിനാണെന്ന് ചോദ്യം ഉന്നയിച്ചിരുന്നു. കല്‍ക്കരി മാഫിയകളില്‍ നിന്നുളള ഫണ്ടുകള്‍ രാജ്യത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് എത്തുന്നുണ്ടെന്നും ആരോപണങ്ങളുണ്ട്.

പശ്ചിമ ബംഗാളില്‍ കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് മുര്‍ഷിദാബാദ് ജില്ലയിലെ ഇനാമുല്‍ ഹഖ് എന്നയാളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇനാമുല്‍ ഹഖ് ഇപ്പോള്‍ ഇടക്കാല ജാമ്യത്തിലാണ്. അതിര്‍ത്തിയിലെ സുരക്ഷാസേന ഉദ്യോഗസ്ഥനേയും കന്നുകാലി കളളക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കന്നുകാലി കടത്തും കല്‍ക്കരി അഴിമതിയും തമ്മില്‍ ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More