വ്യത്യസ്ത മതത്തില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹം നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് യുപി ഗവര്‍ണറുടെ അനുമതി

ലക്‌നൗ: മറ്റു മതവിഭാഗങ്ങളില്‍ നിന്ന് വിവാഹം ചെയ്യാനുള്ള പൌരന്‍മാരുടെയും / പൌരകളുടെയും അവകാശം തടഞ്ഞുകൊണ്ട് ഉത്തര്‍പ്രദേശിലെ  യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രത്യേക ഓര്‍ഡിനന്‍സിന്  ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേല്‍ അംഗീകാരം നല്‍കി. ലവ് ജിഹാദ് നിരോധനം എന്ന പേരില്‍ ബിജെപി ചര്‍ച്ചയാക്കിയ  ഓര്‍ഡിനന്‍സിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും നിയമ, സംസ്കാരിക, കലാരംഗത്തെ പ്രമുഖരും രംഗത്തുവന്നിരുന്നു. ഇതിതിനിടയിലാണ് വിവാദ ഓര്‍ഡിനന്‍സിന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുളള കരട് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു.

പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് വിവാഹത്തിനുവേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നത്  നിയമവിരുദ്ധമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് പത്തുവര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. ഓര്‍ഡിനന്‍സ് അനുസരിച്ച് ഒരു സ്ത്രീയുടെ മതപരിവര്‍ത്തനം വിവാഹം മാത്രം ഉദ്ദേശിച്ചാണെങ്കില്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കും. വിവാഹശേഷം മതം മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കേണ്ടതുണ്ട്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്‌, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ മതപരിവര്‍ത്തനത്തെ തടയുന്നതിനായി നിയമങ്ങള്‍  നടപ്പാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. 


Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More