കർഷകരെ അതിർത്തിയിൽ തടഞ്ഞതെന്തിനെന്ന് ഹരിയാന സർക്കാറിനോട് പഞ്ചാബ് മുഖ്യമന്ത്രി

കേന്ദ്ര കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ ദില്ലിയിലേക്ക് കടക്കുന്നത് തടഞ്ഞ ഹരിയാന സർക്കാർ നടപടിക്കെതിരെ  മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. സമാധാനപരമായി  കർഷകരെ ദേശീയപാതയിലൂടെ കടന്നുപോകാൻ അനുവദിക്കണമെന്ന് ഹരിയാന സർക്കാരിനോട് അമരീന്ദർ സിം​ഗ് ആവശ്യപ്പെട്ടു. കർഷകരെ തടഞ്ഞതിനെ കുറിച്ച് പ്രധാനമന്ത്രിയോട് അമരീന്ദർ സിം​ഗ് വിശദീകരണം ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ ക്രൂരമായ ബലപ്രയോഗം നടത്തുന്നത്  ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 2 മാസമായി കർഷകർ പഞ്ചാബിൽ സമാധാനപരമായി പ്രതിഷേധിക്കുന്നു. ഹരിയാന സർക്കാർ നിർബന്ധിച്ച് അവരെ പ്രകോപിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും പൊതുപാതയിലൂടെ സമാധാനപരമായി കടന്നുപോകാൻ കർഷകർക്ക് അവകാശമുണ്ടെന്നും അമരീന്ദർ പറഞ്ഞു. 

കർഷകരുടെ ശബ്ദം കേൾക്കുന്നതിന് പകരം തണുത്ത കാലാവസ്ഥയിൽ ജലപീരങ്കി ഉപയോ​ഗിച്ച് ആക്രമിക്കുകയാണെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി പറഞ്ഞു കർഷരിൽ നിന്ന് എല്ലാ കവർന്നെടുക്കുമ്പോൾ സമ്പന്നർക്ക് ബാങ്ക് എയർപോർട്ട് വായ്പാ ഇളവ് എന്നിവ ഉദാരമായി നൽകുന്നുവെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കർഷകരുടെ 'ദില്ലി ചാലോ' പ്രതിഷേധ മാർച്ച് കണക്കിലെടുത്ത് കർനാലിലെ  റോഹ്തക്-ജജ്ജർ അതിർത്തി, സിങ്കു അതിർത്തി (ദില്ലി-ഹരിയാന അതിർത്തി), ദില്ലി-ഗുരുഗ്രാം, ദില്ലി-ജമ്മു ഹൈവേ എന്നിവ അടച്ചു. ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആന്റ് ഫെസിലിറ്റേഷൻ) ആക്റ്റ്, 2020, വില ഉറപ്പ്, കാർഷിക സേവന നിയമം, 2020 ലെ കർഷക കരാർ, 2020 ലെ അവശ്യ ചരക്ക് (ഭേദഗതി) നിയമം എന്നിവയ്ക്കെതിരെയാണ് കർഷകർ പ്രതിഷേധിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More