കൊവിഡ്‌ വാക്സിന്‍ വിവരശേഖരണം ഈ മാസം 27 മുതല്‍ ആരംഭിക്കും

ഡല്‍ഹി: കൊവിഡ്‌ വാക്സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള വിവര ശേഖരണം ഈ മാസം 27 (വെള്ളി) മുതല്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. വാക്സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പ്രത്യേകം ഒരുക്കുന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് ഡാറ്റ കളക്ഷന്‍ നടത്തുകയെന്ന് കേന്ദ്ര കൊവിഡ്‌ വിദഗ്ദസമിതി ചെയര്‍മാന്‍ ഡോ. വി. കെ. പോള്‍ അറിയിച്ചു. ഏറ്റവും ഗുണനിലവാരമുള്ള വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്യുക. വാക്സിന്‍ കേടുകൂടാതെ സൂക്ഷിക്കാനാവശ്യമായ ശീതികരിച്ച സംവിധാനങ്ങള്‍ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അതത് സംസ്ഥാനങ്ങളുടെ സാഹചര്യങ്ങളനുസരിച്ച് കേന്ദ്രത്തെ അറിയിക്കാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതേസമയം വാക്സിന്‍ എപ്പോള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാകും എന്ന കാര്യത്തില്‍ ഇപ്പോള്‍ തീര്‍പ്പ്‌ പറയാനാകില്ലെന്നും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന നാല് വ്യത്യസ്ത വാക്സിന്‍ പരീക്ഷണങ്ങള്‍ രണ്ടുഘട്ടങ്ങള്‍ പിന്നിട്ട് മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും കേന്ദ്ര കൊവിഡ്‌ വിദഗ്ദസമിതി ചെയര്‍മാന്‍ ഡോ. വി. കെ. പോള്‍ അറിയിച്ചു. ആദ്യഘട്ട വാക്സിന്‍ വിതരണം പ്രധാനമായും മൂന്നു കോടിയോളം വരുന്ന ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തകര്‍, തദ്ദേശ ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥര്‍, പൊലിസ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നല്‍കും. തുടര്‍ന്ന് 50 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍,മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങി 26 കോടി ജനങ്ങളെ പരിഗണിക്കും - ഡോ. വി. കെ. പോള്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നവീഡിയോ കോണ്‍ഫറന്‍സ് ഒത്തുചേരലില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗഹ്ലോട്ട്, മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഹരിയാന, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ മനോഹര്‍ ലാല്‍, മമത ബാനര്‍ജി, ഭൂപേഷ് ഭാഗല്‍, വിജയ്‌ രൂപാണി, അരവിന്ദ് കേജ്രിവാള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More