കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷൻ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവക്ക് ഇനി മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. പഠന മുറികളിൽ 100 പേരിൽ കൂടുതൽ ഇരിക്കാൻ പാടില്ലെന്ന ഉപാധിയോടെയാണ് നിയന്ത്രണം. എന്നാൽ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇളവ് ബാധകമല്ല.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 5425 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 3,18,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,547 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,478 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2131 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.