ബുധനാഴ്ച തമിഴ്നാട്ടിൽ ചുഴലിക്കാറ്റിന് സാധ്യത ജാ​ഗ്രതാ നിർദ്ദേശം

ശക്തമായ ചുഴലിക്കാറ്റ് ബുധനാഴ്ച ഉച്ചയ്ക്ക് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ കടക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്.തമിഴ്‌നാട്, റായൽസീമ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ രൂപം കൊണ്ട ന്യൂനമർദ്ദം ആറ് മണിക്കൂറിനുള്ളിൽ ഏകദേശം വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങിയതാണ് സൂചനകൾ. പുതുച്ചേരിക്ക് തെക്കുകിഴക്കായി 600 കിലോമീറ്ററും ചെന്നൈയിൽ നിന്ന് 630 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കുമായി ന്യൂനമർദ്ദം കേന്ദ്രീകരിച്ചിട്ടുണ്ട് . ഇതിന്റെ ഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ  ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ട്. 

നവംബർ 22 മുതൽ 25 വരെ കടലിൽ പോകരുതെന്ന് മത്സ്യ തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.   നവംബർ  25 വരെ തെക്കുപടിഞ്ഞാറൻ, പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടൽ, മന്നാർ ഉൾക്കടൽ, തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, റയൽസീമ മേഖലയിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.  ശക്തമായ കാറ്റും മഴയും കാരണം കനത്ത നാശനഷ്ടങ്ങൾ വിതക്കുമെന്ന് ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ മുന്നറിയിപ്പ് നൽകി.


Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More