സൌദിയില്‍ നാലുദിവസം വരെ തങ്ങാന്‍ ട്രാന്‍സിറ്റ് വിസ

റിയാദ്: മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രാമദ്ധ്യേ രണ്ടു ദിവസം മുതല്‍ നാലുദിവസം വരെ യാത്രാക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൌദിയില്‍ തങ്ങി രാജ്യം സന്ദര്‍ശിക്കാന്‍ അനുവദിച്ചുകൊണ്ട്  ട്രാന്‍സിറ്റ് വിസ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി.

ഇതനുസരിച്ച് മറ്റു രാജ്യങ്ങളിലേക്ക് വിമാനമാര്‍ഗ്ഗം സഞ്ചരിക്കുന്നവര്‍ക്ക് സൌദി അറേബ്യ സന്ദര്‍ശിക്കാന്‍ എളുപ്പം സാധിക്കും. ഗള്‍ഫിലെ തന്നെ മറ്റു രാജ്യങ്ങളില്‍ നിന്ന് റോഡ്‌ മാര്‍ഗ്ഗം വരുന്നവര്‍ക്കും ഈ സാധ്യത ഉപയോഗപ്പെടുത്താം. യാത്രാമദ്ധ്യേ സൌദി തീരത്ത് അടുപ്പിക്കുന്ന കപ്പല്‍ യാത്രികര്‍ക്കും കപ്പല്‍ ജീവനക്കാര്‍ക്കും സൌദി സന്ദര്‍ശിക്കാന്‍ ട്രാന്‍സിറ്റ് വിസ വഴി അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കര, കപ്പല്‍, വ്യോമയാന മാര്‍ഗ്ഗങ്ങളില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് കുറഞ്ഞത് രണ്ടുദിവസം (48 മണിക്കൂര്‍) മുതല്‍ നാലുദിവസം (96) വരെ സൌദിയില്‍ ഇറങ്ങി യദേഷ്ടം സഞ്ചരിക്കാം. വ്യാപാരാവശ്യം യാത്ര ചെയ്യുന്നവര്‍ക്കും കമ്പനി പ്രതിനിധികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും രാജ്യത്ത് നിയമ നൂലാമാലകള്‍ ഇല്ലാതെ ചെറു സന്ദര്‍ശനങ്ങള്‍ നടത്താന്‍ ട്രാന്‍സിറ്റ് വിസ വഴി അവസരം ലഭിക്കും. രണ്ടു ദിവസം വരെ താങ്ങാനുള്ള ട്രാന്‍സിറ്റ് വിസക്ക് വെറും നൂറു റിയാല്‍ മാത്രമേ ചെലവ് വരൂ എന്നത് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വല്യ ആകര്‍ഷണമാണ്. നാലുദിവസം താങ്ങാന്‍ അനുവദിക്കുന്ന വിസക്ക് മുന്നൂറ് റിയാലാണ് ഈടാക്കുക 

Contact the author

Gulf Desk

Recent Posts

Web Desk 1 week ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More