ഇന്ത്യയില്‍ കൊവിഡ് വാക്സിന് പരീകഷണം ആരംഭിക്കാനൊരുങ്ങി റഷ്യ. റഷ്യ വികസിപ്പിച്ച കോവിഡി വക്സിനായ സ്പുഡ്നിക്-വി മനുഷ്യരിലെ പരീക്ഷണങ്ങള്‍ ഈ ആഴ്ച്ച പകുതിയോടെ തുടങ്ങും. ഇന്ത്യയുടെ അനുമതി ലഭിച്ചുകഴിഞ്ഞെന്നും അടുത്ത ആഴ്ച്ചയ്ക്കുളളില് പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും നീതി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു.
മോസ്കോ ആസ്ഥാനമായ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്പുട്നിക്-വി നിര്‍മ്മിച്ചത്. ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസുമായി റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (RDIF) കരാര്‍ ഒപ്പിട്ടിരുന്നു. രാജ്യത്ത് വാക്സിന് പരീക്ഷണത്തിനും വിതരണത്തിനുമുളള അനുമതിയാണ് കമ്പനിയ്ക്ക് ലഭിച്ചിരിക്കുന്നത്. ആര്‍ഡിഐഎഫ് റെഡ്ഡീസ് ലാബോറട്ടറീസിന് 100 ദശലക്ഷം ഡോസ് വാക്സിനാണ് നല്‍കുക.
അതേസമയം ഇന്ത്യയില്‍ അഞ്ച് കൊവിഡ് വാക്സിനുകളാണ് പരീക്ഷണഘട്ടത്തിലുളളത്. നാല് വാക്സിനുകള്‍ രണ്ട്, മൂന്ന് ഘട്ടത്തിലും ഒരു വാക്സിന് ആദ്യഘട്ട പരീക്ഷണത്തിലുമാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് മൂന്നാം ഘട്ട പരീക്ഷണം നടത്തുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സിനും മൂന്നാം ഘട്ട പരീക്ഷണത്തിലാണ്.