തെരഞ്ഞെടുപ്പ് അട്ടിമറി കേസുകള്‍ ട്രംപ് പിന്‍‌വലിക്കുന്നു

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പെന്‍സില്‍വാനിയയിലെ ഫലങ്ങളെ ചോദ്യം ചെയ്തുകൊണ്ടുളള കേസില്‍ നിന്ന്  ട്രംപിന്റെ നിയമസ്ഥാപനം പിന്മാറി. ട്രംപിന്റെ നിയമസ്ഥാപനമായ പോര്‍ട്ടര്‍ റൈറ്റ്‌സ് വെളളിയാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കേസില്‍ നിന്ന് പിന്മാറുന്നതായി പറയുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് പിന്മാറുന്നത് എന്നതിന് കാരണം വ്യക്തമാക്കിയിട്ടില്ല.

ഓഹിയോ ആസ്ഥാനമായുളള പോര്‍ട്ടര്‍ റൈറ്റ് മോറിസ് ആന്‍ഡ് ആര്‍തര്‍ എന്ന സ്ഥാപനം തിങ്കളാഴ്ച്ചയാണ് മെയില്‍-ഇന്‍ ബാലറ്റുകളുടെ ഉപയോഗം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചു എന്നാരോപിച്ച് കേസ് കൊടുത്തത്. ഈ കേസ് മുന്നറിയിപ്പുകള്‍ ഇല്ലാതെ വെളളിയാഴ്ച്ച പിന്‍വലിക്കുകയായിരുന്നു. ട്രംപിന്റെ അഭിഭാഷകര്‍ അരിസോണയിലെ കേസും പിന്‍വലിച്ചു.

മിഷിഗണിലെ ഡെട്രോയിറ്റ് ഏരിയയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സര്‍ട്ടിഫൈ ചെയ്യാന്‍ ജഡ്ജി വിസമ്മതിച്ചു. ഇതോടെ മിഷിഗണില്‍ വോട്ടുകളുടെ എണ്ണത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച ജഡ്ജിമാരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ആഴ്ചയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതിന് തെളിവുകളില്ലെന്ന് യുഎസ് ഫെഡറല്‍, സ്റ്റേറ്റ് ഉദ്യോഗസ്ഥരുടെ സഖ്യം പറഞ്ഞു. 

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More