വേണ്ടത്ര അഭിരുചിയില്ലാത്ത വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്ന് ഒബാമ

മതിപ്പുളവാക്കാൻ ആഗ്രഹമുണ്ടെങ്കിലും വിഷയങ്ങളിൽ വേണ്ടത്ര അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് ബറാക് ഒബാമ. എ പ്രോമിസ്ഡ് ലാൻഡ്' (A Promised Land') എന്ന ഓർമക്കുറിപ്പിലാണ് മുൻ അമേരിക്കൻ പ്രസിഡന്റ് രാഹുലിനെകുറിച്ച് അഭിപ്രായം രേഖപ്പെടുത്തത്തിയത്. മൻമോഹൻ സിങ്ങിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. 'ഒരു തരം നിർവികാരമായ ധാർമികമൂല്യങ്ങളുളള വ്യക്തിയെന്നാണ്' അദ്ദേഹത്തെ കുറിച്ച് പറയുന്നത്. 

2014, 2019 പൊതുതെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനെ നയിച്ചത് രാഹുല്‍ ഗാന്ധിയാണ്. അമേരിക്കയിലും ബ്രിട്ടനിലും പഠിച്ച അദ്ദേഹം ആദ്യം രാഷ്ട്രീയത്തില്‍ തല്പരനായിരുന്നില്ല. എന്നാലിന്ന്, മോദി സര്‍ക്കാറിന്‍റെ വര്‍ഗ്ഗീയ - കോര്‍പറേറ്റ് നയങ്ങളെ നിരന്തരം അതിരൂക്ഷമായി വിമര്‍ശിക്കുന്ന ഏക കോണ്‍ഗ്രസ് നേതാവാണ്‌ അദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയം ആവശ്യപ്പെടുന്ന സത്യസന്ധനായ രാഷ്ട്രീയക്കാരനാണ് രാഹുലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

എന്നാല്‍, പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാൻ തീവ്രമായി ആഗ്രഹിക്കുന്ന, അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാർഥിയെ പോലെയാണ് രാഹുൽ എന്നാണ് ഒബാമയുടെ അഭിപ്രായം. വൈറ്റ് ഹൗസിലെ എട്ടുവർഷം നീണ്ട ജീവിതത്തെ കുറിച്ചും, രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ചുമാണ്‌ ഒബാമ പുസ്തകത്തിലൂടെ മനസ്സു തുറക്കുന്നത്. 

വ്ളാഡിമിർ പുടിൻ, മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി, മുൻ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരടക്കമുള്ള ലോകനേതാക്കളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഒബാമ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോ ബൈഡനെ മാന്യനും സത്യസന്ധനും വിശ്വസ്തനെന്നുമാണ് ഒബാമ വിശേഷിപ്പിച്ചിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More