കൊവിഡ്: സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം തമിഴ്നാട് റദ്ദാക്കി

കൊവിഡിനെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ  തുറക്കാനുള്ള നീക്കം തമിഴ്നാട് സർക്കാർ ഉപേക്ഷിച്ചു. രക്ഷിതാക്കളുടെ അഭിപ്രായം മാനിച്ചാണ് സ്കൂൾ തുറക്കുന്നത് നീട്ടീവെച്ചത്.  പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. 9 മുതൽ 12 വരെയുള്ള ക്ലാസുകൾ ഈ മാസം 16 തുറക്കാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. 

നവംബർ 16 മുതൽ കോളേജുകളും യൂണിവേഴ്സിറ്റികളും തുറക്കാനുള്ള തീരുമാനവും മാറ്റിവെച്ചു. എന്നാൽ ഇത് ഡിസംബർ 2 ലേക്കാണ് മാറ്റിവെച്ചത്.  ഗവേഷണ വിദ്യാർത്ഥികൾക്കും സയൻസ് ആൻഡ് ടെക്നോളജി  അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റ് ക്ലാസുകൾ തുറക്കുന്ന  തീയതി പിന്നീട് പ്രഖ്യാപിക്കും. അടുത്ത മാസം മുതൽ പഠനം പുനരാരംഭിക്കുന്ന വിദ്യാർത്ഥികൾക്കായി മാത്രമാണ് ഹോസ്റ്റലുകൾ തുറക്കുക. 

9-12 ക്ലാസുകൾ നവംബർ 16 മുതൽ സ്കൂളുകൾ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കിയിട്ടുണ്ട്.  സ്കൂളുകൾ തുറക്കാനുള്ള നീക്കത്തിനെതിരെ ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ രം​ഗത്തെത്തിയിരുന്നു. സാഹചര്യം പരിശോധിച്ചശേഷം അടുത്ത വർഷം ആദ്യം സ്കൂളുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിച്ചാൽ മതിയെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു. 

തമിഴ്‌നാട്ടിൽ ആകെ കൊവിഡ് രോ​ഗികലുടെ എണ്ണം  7,50,409 ആയി. 7,20,339 പേർക്ക് രോ​ഗമുക്തിയുണ്ടായി. സംസ്ഥാനത്ത് രോ​ഗം ബാധിച്ചവരുടെ  എണ്ണം 11,415 ആയി.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More