ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പട്രോളിങ്ങിനായി യുദ്ധകപ്പലയക്കാനൊരുങ്ങി ജര്‍മ്മനി

ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പട്രോളിങ്ങിനായി യുദ്ധക്കപ്പലയക്കാനൊരുങ്ങി ജന്‍മ്മനി. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കാനുളള പദ്ധതിയുടെ  ഭാഗമായി ജര്‍മനിയുടെ ഒരു യുദ്ധക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിങ്ങ് നടത്തുമെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു.

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ല തിങ്കളാഴ്ച ബര്‍ലിനില്‍ നടന്ന ചര്‍ച്ചകളില്‍ ഇന്‍ഡോ പസഫിക് മേഖലകളിലുളള സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞു.  വ്യാപാരത്തി നിക്ഷേപങ്ങള്‍ക്കായി   ഒരുമിച്ച് പ്രവര്‍ത്തിക്കാനുളള സാധ്യത, ഭീകരതയെ ചെറുക്കുക എന്നീ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിരുന്നു. അടുത്ത വര്‍ഷം ഇന്ത്യന്‍ സമുദ്രത്തില്‍ പട്രോളിങ്ങ് നടത്താന്‍  ജന്‍മ്മന്‍ യുദ്ധകപ്പല്‍ സജ്ജമാണെന്നും ഇന്തോ-പസഫിക് മേഖലയിലെ   ജര്‍മനിയുടെ നാവിക  സാന്നിദ്ധ്യം മേഖലയിലെ ക്രമസമാധാനം  സംരക്ഷിക്കാന്‍ സഹായിക്കുമെന്നും  ജര്‍മന്‍ പ്രതിരോധ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ബര്‍ലിനിലേക്കുളള ശ്രിംഗ്ലയുടെ വരവിനു മുന്നോടിയായായിരുന്നു ജര്‍മ്മനിയുടെ പ്രഖ്യാപനം.

കൊവിഡ് മഹാമാരി രാജ്യത്തിന്റെ  പ്ബരതിരോധ ബജറ്റിനെ ബാധിച്ചിട്ടുണ്ടെങ്കിലും 2020നെ അപേക്ഷിച്ച് 2021ല്‍ പ്രതിരോധത്തിനായി കൂടുതല്‍ ചെലവഴിക്കുമെന്നും ജര്‍മ്മന്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. പ്രാദേശിക തര്‍ക്കങ്ങള്‍, അന്താരാഷ്ട്ര നിയമലംഘനങ്ങള്‍, ആഗോള മേധാവിത്തത്തിനായുളള ചൈനയുടെ അഭിലാഷങ്ങള്‍ എന്നിവയെ ഒരുമിച്ച്  മാത്രമേ സമീപിക്കാനാവു എന്നും അവര്‍ പറഞ്ഞു. വടക്കന്‍ അതിര്‍ത്തിയിലെ പിരിമുറുക്കങ്ങളും പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ഭീകരാക്രമണവും പകര്‍ച്ചവ്യാധിയും കാരണം ഇന്ത്യ ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നതായി ഹര്‍ഷ് ശ്രിംഗ്ല ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More